കടുത്ത നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെങ്കില്‍ പത്ത് ദിവസത്തിനുള്ളില്‍ ഹോട്ട്സ്പോട്ടുകളിലെല്ലാം സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായിരിക്കണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍. ബര്‍ലിന്‍, ബ്രമന്, കൊളോണ്‍, ഡോര്‍ട്ട്മുണ്‍ഡ്, ഡുസല്‍ഡോര്‍ഫ്, എസന്, ഫ്രാങ്ക്ഫര്‍ട്ട്, ഹാംബുര്‍ഗ്, ലീപ്സിഗ്, മ്യൂണിച്ച്, സ്ററുട്ട്ഗര്‍ട്ട് എന്നിവിടങ്ങളിലെ മേയര്‍മാരുമായി ചാന്‍സലര്‍ ഫോണിലൂടെ ചര്‍ച്ച നടത്തി.