ബര്‍ലിന്‍: ജനപ്രതിനിധികളെല്ലാം പാര്‍ലമെന്റില്‍ മാസ്ക് ധരിച്ചിരിക്കണമെന്ന് നിര്‍ദേശം. രാജ്യ തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ബര്‍ലിനിലെ നാലു ജില്ലകള്‍ ഇപ്പോള്‍ ഹൈ റിസ്ക് മേഖലകളായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്ന് രാത്രികാല കര്‍ഫ്യൂവും ഏര്‍പ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്.
ബര്‍ലിനിലെ അപകട മേഖലകള്‍ സന്ദര്‍ശിച്ച് മടങ്ങുന്നവര്‍ക്ക് മറ്റു സ്റ്റേറ്റുകള്‍ ക്വാറന്റീന് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണ്. ജര്‍മന്‍ ബണ്ടെസ്റ്റാഗിന്റെ എല്ലാ പ്രദേശങ്ങളിലും മാസ്ക് ധാരണം ബാധകമാക്കി. ബുണ്ടെസ്റ്റാഗ് പ്രസിഡന്റ് വോള്‍ഫ്ഗാംഗ് ഷൊയ്ബ്ളെയാണ് തിങ്കളാഴ്ച തീരുമാനം പ്രഖ്യാപിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.