ജര്‍മനിയിലെ മൂന്നു പ്രമുഖ കമ്പനികള്‍ കോവിഡ് വാക്സിന്റെ നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തിലാണ്. ഈ വര്‍ഷം തന്നെ ജര്‍മന്‍ നിര്‍മിത കോവിഡ് വാക്സിന് അംഗീകാരമുണ്ടാകുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. അമതസമയം മുതിര്‍ന്ന പൗരന്മാര്ക്ക് ആയിരിക്കും ആദ്യ പരിഗണനയെന്നും മന്ത്രി പറഞ്ഞു.
ഷെഡ്യൂള്‍ ചെയ്ത രാജ്യാന്തര വിമാന സര്‍വീസുകളെല്ലാം റദ്ദാക്കിയ ഇന്ത്യ ഇപ്പോള്‍ എയര്‍ ബബിള്‍ സംവിധാനം വഴിയാണ് വ്യത്യസ്ത രാജ്യങ്ങളുമായി വ്യോമയാന ബന്ധം തുടരുന്നത്. ഇത്തരത്തില്‍ ഓരോ രാജ്യങ്ങളുമായും പ്രത്യേകം ധാരണയുണ്ടാക്കുകയാണ് ചെയ്യുക. ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള ധാരണയില്‍ ഇനിയും വ്യക്തത വരാത്തതാണ് ലുഫ്താന്‍സ സര്‍വീസുകള്‍ നിര്‍ത്താന്‍ കാരണം.
ജര്‍മനിയിലെ അത്യാവശ്യ സര്‍വ്വീസ് വിഭാഗത്തിലെ 23 ലക്ഷം പേര് സൂചന പണിമുടക്കില്‍ പങ്കെടുക്കുമെന്ന് വേര്‍ഡി എന്ന സംഘടനയുടെ അദ്ധ്യക്ഷന്‍ ഫ്രാങ്ക് വെര്നെക്കെ അറിയിച്ചു. കിന്‍ഡര്‍ ഗാര്‍ട്ടന്‍, വൃദ്ധ സദനങ്ങള്‍, ആശുപത്രികള്‍, ശുചീകരണ പ്രവര്‍ത്തകര്‍ എന്നീ വിഭാഗത്തിലുള്ളവര്‍ പണിമുടക്കില്‍ പങ്കെടുക്കും.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 160ല്‍ അധികം രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ നിയന്ത്രണങ്ങളും വിലക്കുകളും ജര്‍മനി സെപ്റ്റംബര്‍ 30ന് അവസാനിപ്പിക്കും. യൂറോപ്യന്‍ യൂണിയനു പുറത്തേക്കുള്ള അനിവാര്യമല്ലാത്ത യാത്രകളും ഒക്ടോബര്‍ ഒന്നു മുതല്‍ അനുവദിക്കും.
ജര്‍മനിയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും സെപ്റ്റംബര്‍ രണ്ടാംവാരം മുതല്‍ വേനല്‍ക്കാലം തിരിച്ചുവരുമെന്ന് ജര്‍മന്‍ കാലാവസ്ഥ നിരീക്ഷകര്‍ സൂചന നല്കി. അറ്റ്ലാന്റിക് തീരത്ത് നിന്നു വരുന്ന ജുര്ജ് (JURIG) എന്ന ഉഷ്ണക്കാറ്റാണ് ഇതിന് കാരണം. അടുത്ത ശനിയാഴ്ച മുതല്‍ ഈ മാറ്റങ്ങള്‍ തുടങ്ങും.
ജര്‍മനിയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നത് പരിഗണിച്ച്, സര്‍ക്കാരിനെതിരെയുള്ള കൊറോണ പ്രതിഷേധ പ്രകടനങ്ങള്‍ തലസ്ഥാന നഗരമായ ബര്‍ലിനില്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ശനിയാഴ്ച കാല്‍ലക്ഷത്തോളം പേര് ജര്‍മന്‍ സര്‍ക്കാരിന്റെ കോവിഡ് കടുത്ത നിയന്ത്രണങ്ങള്‍ എടുത്തു കളയണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങാന്‍ ഇരിക്കെയാണ് സര്‍ക്കാര്‍ നിയന്ത്രണം പുറത്തു വന്നത്.
രാജ്യത്ത് കൊറോണ വൈറസ് വ്യാപനം വീണ്ടും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍, നിയന്ത്രണ നിര്‍ദേശങ്ങളില്‍ ഇളവ് നല്‍കണമെന്ന നിര്‍ദേശം ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ നിരാകരിച്ചു. വ്യക്തി ശുചിത്വം കര്‍ശനമായി പാലിക്കണം. രോഗബാധ കൂടുതലുള്ള മേഖലകളില്‍ നിന്നു വരുന്നവര്‍ക്ക് ക്വാറന്റീന് നിര്‍ബന്ധമായും പാലിക്കണം, പരിശോധനാഫലം നെഗറ്റീവ് ആകുന്നതു വരെ അതു തുടരണമെന്നും മെര്‍ക്കല്‍ പറഞ്ഞു.
ജര്‍മനിയില്‍ കൊറോണവൈറസ് ബാധയുടെ രണ്ടാം ഘട്ടം തുടങ്ങിക്കഴിഞ്ഞതായി ജര്‍മന്‍ ഡോക്ടര്‍മാരുടെ യൂണിയന് മുന്നറിയിപ്പ് നല്കി. ആദ്യ ഘട്ടത്തില്‍ വൈറസ് ബാധ നിയന്ത്രണ വിധേയമായ ശേഷം ജനങ്ങളുടെ ജാഗ്രത കുറവാണ് ഇതിനു കാരണമെന്നും അവര്‍ വിലയിരുത്തുന്നു.
കോവിഡ് രോഗം പകരുന്നത് തടയുവാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജർമൻ ജനതക്ക് ഉണ്ടാക്കിയ സാമ്പത്തിക തളർച്ച പരിഹരിക്കാൻ 130 ബില്യൻ യൂറോയുടെ പുതിയ ഉത്തേജക പാക്കേജിന് ജർമൻ സർക്കാർ അംഗീകാരം
കഴിഞ്ഞ വെള്ളിയാഴ്ച്ച ന്യുമോണിയക്കെതിരെ ആംഗല മെര്‍ക്കലിന് വാക്സിന് എടുത്തിരുന്നു. ഈ വാക്സിന് എടുക്കാന്‍ വന്ന ഡോക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് വസതിയില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനമെടുത്തതെന്ന് ജര്‍മ്മന്‍ ചാന്‍സലറുടെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു.