Currency

Kuwait

സർക്കാർ മേഖലയിൽ തൊഴില്‍ അവസരങ്ങൾ കുറയുന്നു, സ്വകാര്യമേഖലയില്‍ ജോലിചെയ്യാന്‍ സ്വദേശികള്‍ തയാറാകണമെന്നു നിയമ മന്ത്രി

കുവൈത്ത്: പൊതുമേഖലയില്‍ ജോലിചെയ്യുന്ന സ്വദേശി ജീവനക്കാരുടെ എണ്ണം നിലവിലെ 85 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി കുറയ്ക്കുമെന്ന് നിയമ മന്ത്രി യഅ്ഖൂബ് അല്‍ സാനിഅ് പ്രാദേശിക പത്രവുമായുള്ള അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. സ്വദേശികളില്‍ 85 ശതമാനവും നിലവില്‍ ജോലി ചെയ്യുന്നത് സര്‍ക്കാര്‍ വകുപ്പിലും സ്ഥാപനങ്ങളിലുമാണ്. ബാക്കി 15 ശതമാനം മാത്രമാണ് സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്നത്. സ്വകാര്യമേഖലയില്‍ ജോലിചെയ്യാന്‍ സ്വദേശികള്‍ വിമുഖത കാട്ടുന്നത് ഒഴിവാക്കുവാൻ നടപടി സ്വീകരിക്കുമെന്നും സ്വകാര്യ മേഖലയിലെ തൊഴിൽ സാഹചര്യം സർക്കാർ നിരീക്ഷിച്ചുവരുകയാണെന്നും മന്ത്രി […]

കരിപ്പൂര്‍ വിമാനത്താവളത്തിനെതിരെ കളിക്കുന്നത് ഉദ്യോഗസ്ഥ ലോബി: എം.കെ. മുനീര്‍

കുവൈറ്റ്: കരിപ്പൂര്‍ വിമാനത്താവള വികസനത്തെ തടസ്സപ്പെടുത്തുന്നത് ഉദ്യോഗസ്ഥ ലോബിയാണെന്നു ഡോ. എം.കെ. മുനീര്‍. ഗൾഫ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കിനെതിരെ മുൻ മന്ത്രി പ്രതികരിച്ചത്. വിമാനത്താവള വികസനത്തിന് സ്ഥലമെടുപ്പ് അനിവാര്യമാണ്. എന്നാൽ സ്ഥലം നഷ്ടപ്പെടുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും മുനീർ പറഞ്ഞു. മുൻ സർക്കാരുകളുടെ കാലത്തും വിമാനത്താവള വികസനത്തിനായി ശ്രമിച്ചപ്പോഴെല്ലാം ഉദ്യോഗസ്ഥർ തടസ വാദങ്ങളുമായി എത്തുകയും വികസനം വൈകിപ്പിക്കുകയും ചെയ്തിരുന്നുവെന്നും മുനീർ സമ്മതിച്ചു. ഉദ്യോഗസ്ഥരുടെ താളത്തിനൊത്തു സർക്കാർ തുള്ളരുതെന്നും മുനീർ പറഞ്ഞു. ഉദ്യോഗസ്ഥ താല്പര്യം സംരക്ഷിക്കുകയല്ല സർക്കാരുകൾ […]

സിറിയന്‍ ചാനലിൽ വിവാദ അഭിമുഖം, കുവൈറ്റ് എം പിക്ക് പതിനാലര വർഷത്തെ തടവ് ശിക്ഷ

കുവൈറ്റ്: കുവൈറ്റ് പാര്‍ലമെന്‍റംഗം അബ്ദുല്‍ ഹമീദ് അല്‍ ദശ്ത്തിക്ക് കുറ്റാന്വേഷണ കോടതി പതിനാലര വർഷത്തെ തടവ് ശിക്ഷ വിധിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ സിറിയന്‍ ചാനലുമായി നടത്തിയ അഭിമുഖത്തിൽ അയല്‍രാജ്യങ്ങളായ സൗദിക്കും ബഹ്റൈനുമെതിരെ മോശം പരാമര്‍ശം നടത്തിയെന്ന കേസിലാണ് വിധി. സൗദി അറേബ്യയും ബഹ്റൈനുമാണ് ഭീകരവാദ സംഘടനകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും സഹായവും പ്രോത്സാഹനവും നല്‍കുന്നതെന്നായിരുന്നു എം പിയുടെ വിവാദ പരാമർശം. ഈ പരാമർശം വിവാദമായതോടെ വിദേശകാര്യ മന്ത്രാലയമാണ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. സൗദി ഭരണകൂടത്തിനും നേതാക്കള്‍ക്കുമെതിരെ പരാമര്‍ശം നടത്തിയതിന് […]

Top
x