Currency

കുവൈറ്റില്‍ ഗതാഗത നിയമലംഘനങ്ങള്‍ വർദ്ധിക്കുന്നു

സ്വന്തം ലേഖകൻThursday, August 25, 2016 7:34 am

കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ 40,000 ഗതാഗത നിയമലംഘനങ്ങള്‍ രജിസ്ട്രര്‍ ചെയ്തതായി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. പരിശോധനയില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ച്‌ പിടിക്കൂടിയ 5 വിദേശികളെ നാട് കടത്തല്‍ കേന്ദ്രത്തിലേക്കു മാറ്റി.

കുവൈറ്റ്: കുവൈറ്റിൽ ഗതാഗത നിയമലംഘനങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ 40,000 ഗതാഗത നിയമലംഘനങ്ങള്‍ രജിസ്ട്രര്‍ ചെയ്തതായി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. പരിശോധനയില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ച്‌ പിടിക്കൂടിയ 5 വിദേശികളെ നാട് കടത്തല്‍ കേന്ദ്രത്തിലേക്കും മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ 14 മുതല്‍ 20 വരെ രാജ്യത്തെ ആറ് ഗവര്‍ണറേറ്റുകളിലായി നടത്തിയ പരിശോധനയിലാണ് ചെറുതും വലുതുമായ 40,000 ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടിയത്. പരിശോധനയില്‍ പേലീസ് തെരഞ്ഞുകൊണ്ടിരുന്ന 2 വാഹനങ്ങള്‍ കൂട്ടാതെ 1997 എണ്ണവും 64 പേരെയും വിവിധ കാരണങ്ങളുടെ പേരില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x