Currency

Saudi Arabia

വിദേശ വനിതകള്‍ക്ക് ഒറ്റയ്ക്ക് താമസിക്കാം; ടൂറിസ്റ്റ് വിസാ നിയമങ്ങള്‍ ഉദാരമാക്കി സൗദി

ഭര്‍ത്താവിനോടൊപ്പമോ, അല്ലെങ്കില്‍ വിവാഹബന്ധം നിഷിദ്ധമായ പുരുഷന്മാരോടൊപ്പമോ മാത്രമേ ഇതുവരെ സ്ത്രീകള്‍ക്ക് സൗദിയില്‍ താമസ സൗകര്യം അനുവദിച്ചിരുന്നുള്ളൂ. എന്നാല്‍ പുതിയ തീരുമാനപ്രകാരം ടൂറിസ്റ്റ് വിസയിലെത്തുന്ന സ്ത്രീകള്‍ക്ക് ഒറ്റക്ക് താമസിക്കുവാന്‍ ഹോട്ടലുകളിലും അപ്പാര്‍ട്ട്മെന്റുകളിലും അനുമതി ലഭിക്കും. കുടുംബസമേതം താമസിക്കാനെത്തുന്നവര്‍ ബന്ധങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടതില്ല. സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് അറിയിച്ചതാണ് ഇക്കാര്യം.

രാത്രി ഷിഫ്റ്റില്‍ ജോലി: സൗദിയില്‍ പ്രത്യേക ആനുകൂല്യങ്ങള്‍

2020 ജനുവരി ഒന്നു മുതലാണ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്ന നിയമം പ്രാബല്യത്തില്‍ വരുന്നത്. അന്നുമുതല്‍ തന്നെ രാത്രി ഷിഫ്റ്റിലെ ജീവനക്കാര്‍ക്കുള്ള പ്രത്യേക ആനുകൂല്യങ്ങളും പ്രാബല്യത്തില്‍ വരും. രാത്രി 11 മണി മുതല്‍ രാവിലെ ആറു മണി വരെയുള്ള ജോലി സമയമാണ് രാത്രി ഷിഫ്റ്റായി കണക്കാക്കുന്നത്. ഈ സമയം ജോലി ചെയ്യുന്നവര്‍ക്ക്ഗതാഗത സൗകര്യം ലഭ്യമല്ലെങ്കില്‍ അതിന് തൊഴിലുടമ ഗതാഗത അലവന്‍സ് നല്‍കുകയോ പകരം ഗതാഗത സംവിധാനം ഒരുക്കുകയോ വേണം. ഇതിനുപുറമെ ജീവനക്കാര്‍ക്ക് എളുപ്പത്തില്‍ ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങളുമുണ്ടാക്കണം.

Resident Editor, KUWAIT
Jobin ThomasResident Editor, KUWAIT

കുവൈറ്റ് മലയാളികൾക്ക് അവരുടെ വിശേഷങ്ങളും വാർത്തകളും ഗർഷോമിൽ പ്രസിദ്ധീകരിക്കാം. വാർത്തകൾ അയക്കുന്നവർ വാർത്തകളുമായി ബന്ധപ്പെട്ട ഫോട്ടോ / വീഡിയോ കൂടി അയക്കുവാൻ ശ്രദ്ധിക്കുമല്ലോ. വാർത്തകളും വിശേഷങ്ങളും അയക്കേണ്ട വിലാസം jobin@garshom.com

Top
x