യുകെയില്‍ വേതനത്തിന്റെ മൂല്യം കുറയുന്നതിനോടനുബന്ധിച്ച് 1.6 മില്ല്യന്‍ ജനങ്ങള്‍ കടക്കെണിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
യൂറോപ്യന്‍ യൂണിയനിൽ നിന്ന് പുറത്തുപോകാനുള്ള തീരുമാനത്തിന് പിന്നാലെ പൗണ്ടിന് നേരിട്ട തകര്‍ച്ച തുടരുന്നു. ഡോളറിനെതിരെ പൗണ്ടിന്‍െറ മൂല്യം 31 വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലാണിപ്പോൾ. പൗണ്ടിന്‍െറ തകര്‍ച്ചയോടൊപ്പം ഓഹരിവിപണിയുടെ തകർച്ചയും ബ്രിട്ടന് കനത്ത ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ബ്രിട്ടണ് യൂറോപ്യന്‍ യൂണിയനില്‍ തുടരേണ്ടതില്ലെന്നു ചരിത്ര പ്രധാനമായ തീരുമാനം ഹിതപരിശോധനയിലൂടെ എടുത്തതോടെ സ്വാതന്ത്ര്യവാദികള്‍ ശക്തമായി രംഗത്ത് വന്നു തുടങ്ങി. ”ലണ്ടനെ ബ്രിട്ടനില്‍ നിന്നു സ്വതന്ത്രമാക്കുക, യൂറോപ്യന്‍ യൂണിയനില്‍ ചേരാന്‍ അനുവദിക്കുക’ എന്ന മുദ്രാവാക്യവുമായി തുടങ്ങിയ വെബ്സൈറ്റില്‍ ഈ ആവശ്യത്തിന് പതിനായിരക്കണക്കിന് ആളുകളുടെ പിന്തുണ ലഭിച്ചു കഴിഞ്ഞു. യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് വാദിക്കുന്നവര്‍ക്ക് ഭൂരിപക്ഷമുള്ള നഗരമാണ് ലണ്ടന്‍. ലണ്ടനിലെ 60 ശതമാനം ജനങ്ങളും ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ തുരണമെന്ന് പക്ഷക്കാരായിരുന്നു.