ലണ്ടൻ: ബ്രിട്ടണിലെ പള്ളികൾക്ക് നേരെ തീവ്രവാദ ആക്രമണം ഉണ്ടായേക്കാമെന്ന് ജാഗ്രതാ നിർദേശം. ഇതിന്റെ ഭാഗമായി പന്ത്രണ്ട് പേജ് വരുന്ന മാർഗനിർദേശം പുറത്തിറക്കിയിട്ടുണ്ട്. ബ്രിട്ടണിലെ നാഷനല്‍ ചര്‍ച്ച് ട്രസ്റ്റ് മേധാവിയായ നിക്ക് ടോള്സണാണ് മാര്‍ഗരേഖ പുറത്തിറക്കിയത്. സി.സി ടിവി, കാവല്ക്കാര് എന്നിങ്ങനെയുള്ള സുരക്ഷാ മാര്‍ഗരേഖകളാണ് പുറത്തിറക്കിയത്. പ്രാർത്ഥനാവേളകളിൽ പ്രധാന കവാടത്തിനരികെ നിൽക്കുന്നവരെ സൂക്ഷിക്കണമെന്നും ആക്രമണം നടത്താൻ ത്തിയിടുന്നവർ ഈ ഭാഗങ്ങളിൽ നിന്ന് പ്രാർത്ഥനയുടെ സമയങ്ങളിൽ കതക് അടച്ച് ആക്രമണം നടത്തിയേക്കാമെന്നും മാർഗനിർദേശത്തിൽ പറയുന്നുണ്ട്. ഫ്രാന്‍സില്‍ മുതിര്‍ന്ന വൈദികനെ ഐ.എസ് […]
എലിസബത്ത് രാഞ്ജി ബെക്കിംഹാം കൊട്ടാരത്തിലേക്ക് ജോലിക്കാരനെ തേടുന്നു. കൊട്ടാരത്തിന്റെ പേരിലുള്ള വെബ്സൈറ്റിലാണു ഇത് സംബന്ധിച്ച പരസ്യം നൽകിയിരിക്കുന്നത്. കൊട്ടാരത്തിലെ ചരിത്രവസ്തുക്കൾ, പൂപ്പാത്രങ്ങൾ, പരവധാനി, ഫർണിച്ചറുകൾ എന്നിവയുടെ പരിപാലനവും അതിഥികൾക്ക് ആവശ്യമായി വരുന്ന കാര്യങ്ങൾ നിറവേറ്റിക്കൊടുക്കുകയും ആയിരിക്കും പ്രധാന ജോലി.
പൊതുഭരണ രംഗത്ത് വിവിധ ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന വിവേചനങ്ങൾ പരിശോധിക്കാന്‍ ബ്രിട്ടൻ ഓഡിറ്റിംഗ് പ്രഖ്യാപിച്ചു. വംശീയവും സാമൂഹികവും സാമ്പത്തികവുമായ വിവേചനങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ഓഡിറ്റിങ് പ്രഖ്യാപിച്ചിരിക്കുന്നത്.
ബ്രിട്ടനില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയാക്കാതെ തന്നെ ബ്രെക്സിറ്റ് നടപടിക്രമങ്ങളുമായി മുന്നോട്ടു പോകാന്‍ പ്രധാനമന്ത്രി തെരേസ മേയ് ആലോചിക്കുന്നു. ആര്‍ട്ടിക്ള്‍ 50 പ്രകാരം പ്രധാനമന്ത്രിയില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരം ഉപയോഗിച്ചു സ്വയം തീരുമാനമെടുക്കാമെന്നാണ് ലഭിച്ച നിയമോപദേശം.
എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന മുഴുവന്‍ യൂറോപ്യന്‍ പൌരന്മാര്ക്കും സൌജന്യമായി ബ്രിട്ടീഷ് പൌരത്വം നല്‍കണമെന്ന് പബ്ലിക്ക് പോളിസി റിസര്‍ച്ച്. ബ്രെക്സിറ്റിന്റെ ഫലമായി യൂറോപ്യന്‍ യൂണിയന് പൌരന്മാര്ക്ക് ബ്രിട്ടനില്‍ സ്വതന്ത്രമായി ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകരുതെന്നും നിർദേശമുണ്ട്.
വണ്ടിയോടിക്കുവാനുള്ള തീവ്രമായ അഭിവാഞ്ചയാണ് ഇന്ത്യയില്‍ ജനിച്ച ബ്രിട്ടീഷ് പൌരത്വമുള്ള യുവതിയെ ഈ പുതിയ ആലോചനയിലെക്കേത്തിച്ചത്. ഏതാണ്ട് 75 ദിവസങ്ങള്‍ കൊണ്ട് 32 രാജ്യങ്ങളിലൂടെ 32,000km ദൂരം താണ്ടാനാണ് ഭാരുലത കാംബ്ലെ ഉദ്ദേശിക്കുന്നത്.
റഫറണ്ടം നടപ്പിലാക്കാൻ വാദിച്ചവർ പ്രധാനമായും പറഞ്ഞിരുന്ന ന്യായം കുടിയേറ്റം കുറയും എന്നതായിരുന്നു. എന്നാൽ റഫറണ്ടം നടപ്പിലാക്കി നാളുകൾ കഴിയുമ്പോഴും നടത്തിയ കണക്കെടുപ്പിൽ കുടിയേറ്റം അല്പംപോലും കുറഞ്ഞിട്ടില്ല. എന്ന് മാത്രമല്ല, നിലവിലെ കുടിയേറ്റക്കാരിൽ രണ്ടാമതായ പോളണ്ടുകാർ ഒന്നാമത് എത്തുകയും ചെയ്തു. ഇതാണ് ഇപ്പോഴത്തെ ഇംഗ്ലണ്ടിലെ സ്ഥിതി. സർക്കാർ കണക്കിനെക്കാൾ കൂടുതലാണ് ഇപ്പോഴത്തെ കുടിയേറ്റ നിരക്ക് എന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. സർക്കാർ കണക്കിനെക്കാൾ മൂന്ന് മടങ്ങ് കൂടുതലാണ് പുതിയ കണക്ക്. 327,000 പേരാണ് ബ്രിട്ടണിലേക്ക് കുടിയേറിയിട്ടുള്ളത്. ഇതിൽ നിന്നുതന്നെ […]
ലണ്ടനിലെ സ്റ്റാന്‍സ്റ്റഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പൊലീസ് ഇവരെ മണിക്കൂറുകളോളം ചോദ്യംചെയ്തു. ഹിജാബ് ധരിച്ച സകീന ദറസ് (24), മരിയം ദറസ് (19) എന്നിവരെയും അവരുടെ സഹോദരനായ അലി ദറസ് (21) നെയുമാണു ചോദ്യം ചെയ്തത്.
ലോകത്തിലെ ഏറ്റവും വലിയ എയര്‍ഷിപ്പ് എയര്‍ലാന്റര്‍ 10 ഇംഗ്ലണ്ടില്‍ ഇടിച്ചിറിക്കി. ക്രാഷ് ലാന്‍ഡിംഗില്‍ വിമാനത്തിന് കേടുപാട് സംഭവിച്ചു. 25 മില്യണ്‍ യൂറോ വിലമതിക്കുന്നതാണ് എയര്‍ഷിപ്പ്. വിമാനത്തിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണ്.
ഇന്ത്യന്‍ വംശജയായ ഷര്‍ലി റൊഡ്രിഗസിനെയാണ് ലണ്ടന്‍ ഡെപ്യൂട്ടി മേയറായി നിയമിച്ചിരിക്കുന്നത്. ഈ പദവിയിലത്തെുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജയാണിവര്‍. പരിസ്ഥിതി, ഊര്‍ജ മേഖലകളിലാണ് ഷിര്‍ലി റോഡ്രിഹസ് ഡപ്യൂട്ടി മേയറെന്ന നിലയില്‍ പ്രവര്‍ത്തിക്കുക.