ക്രിസ്മസ്, പുതുവത്സര കാലത്ത് മാതാപിതാക്കളേയും മറ്റും സന്ദര്‍ശിക്കാന്‍ യുഎസില്‍ നിന്ന് കുടുംബവുമായി നാട്ടിലേക്ക് യാത്രയാകുന്ന ഇന്ത്യക്കാര്‍ക്ക് എയര്‍ലൈനുകളുടെ ഇരുട്ടടി. ദിവസങ്ങളായി എയര്‍ ഇന്ത്യ, ഖത്തര്‍, കുവൈറ്റ്, ഇത്തിഹാദ് എന്നീ ഒട്ടേറെ എയര്‍ലൈന്‍സ് കമ്പനികള്‍ യാത്രക്കാരെ ഒസിഐ കാര്‍ഡ് പുതുക്കിയില്ല എന്ന കാരണം പറഞ്ഞ് തിരിച്ചയക്കുകയാണ്.