Currency

യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് ഇന്ത്യന്‍ വംശജ കമല ഹാരിസ് പിന്‍മാറി

സ്വന്തം ലേഖകന്‍Wednesday, December 4, 2019 12:32 pm
kamala

വാഷിങ്ടണ്‍: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഡെമോക്രാറ്റ് വനിത അംഗവും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസ് മത്സര രംഗത്തുനിന്ന് പിന്‍മാറി. പ്രചരണത്തിനുള്ള ഫണ്ട് ഇല്ലാത്തതിനാല്‍ മത്സരത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് കമല ഹാരിസ് അറിയിച്ചു. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതില്‍ ഖേദമുണ്ടെന്നും അവര്‍ വ്യക്തമാക്കി. നിലവിലെ സെനറ്ററും മുന്‍ കാലിഫോര്‍ണിയ അറ്റോണി ജനറലുമായ കമല ഹാരിസ്, പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച ആദ്യ ഡെമോക്രാറ്റ് പ്രതിനിധിയായിരുന്നു.

സ്ഥാനാര്‍ഥിത്വവും പ്രചരണവുമായി മുന്നോട്ട് പോകുന്നത് സംബന്ധിച്ച് എല്ലാ കോണുകളില്‍ നിന്നും അവലോകനം നടത്തിയ ശേഷമാണ് തീരുമാനത്തിലെത്തിയതെന്നും ജീവിതത്തില്‍ ഏറ്റവും കടുപ്പമേറിയ തീരുമാനമാണിതെന്നും കമല ഡെമോക്രാറ്റിക് അംഗങ്ങള്‍ക്കുള്ള ഇമെയിലില്‍ വിശദീകരിച്ചു. ബാള്‍ട്ടിമോറിലും കാലിഫോര്‍ണിയയിലെ ഓക്ലന്‍ഡിലും ഓഫിസുകള്‍ സ്ഥാപിച്ച് പ്രചരണം നടത്തനാണ് കമല തീരുമാനിച്ചിരുന്നത്.

ഇന്ത്യയില്‍നിന്നും ജമൈക്കയില്‍നിന്നും കുടിയേറിയ മാതാപിതാക്കള്‍ക്ക് പിറന്ന 54കാരിയായ കമല യു.എസില്‍ ജനപിന്തുണയുള്ള നേതാക്കളില്‍ പ്രമുഖയാണ്. ട്രംപ് നോമിനിയായി സുപ്രീംകോടതിയിലെത്തിയ ബ്രെറ്റ് കവനോഗുള്‍പ്പെടെ പുതിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി നിറഞ്ഞുനിന്ന കമല, ഡെമോക്രാറ്റുകള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന വനിത, ന്യൂനപക്ഷ വോട്ടര്‍മാരുടെ സ്വാധീനം ഉപയോഗിച്ച് അവസാന അങ്കത്തിന് ടിക്കറ്റുറപ്പിക്കാനാകുമെന്ന് പ്രതീക്ഷയിലായിരുന്നു. കാലിഫോര്‍ണിയയില്‍നിന്ന് ആദ്യമായി സെനറ്റിലെത്തുന്ന കറുത്ത വംശജയായി 2016ല്‍ ഇവര്‍ റെക്കോഡിട്ടിരുന്നു.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x