Currency

എച്ച്1ബി വിസ അപേക്ഷകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ സ്വീകരിക്കും

സ്വന്തം ലേഖകന്‍Sunday, December 8, 2019 11:54 am
visa
Nominations-2020

വാഷിങ്ടണ്‍: എച്ച്1ബി വിസ അപേക്ഷകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 2021ലേക്കുള്ള വിസയുടെ ഇലക്ട്രോണിക് രജിസ്ട്രേഷനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. 10ഡോളര്‍ നല്‍കി എച്ച്1ബി വിസക്കുള്ള വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.

നേരത്തെ എച്ച് 1 ബി വിസ നിഷേധിക്കപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത കുടിയേറ്റനയത്തിന്റെ ഫലമായാണിതെന്ന് കുടിയേറ്റ വിദഗ്ധസംഘടനയായ നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസി നടത്തിയ സര്‍വേയാണ് വ്യക്തമാക്കിയത്.

2019ന്റെ മൂന്നാം പാദത്തില്‍മാത്രം ഇന്ത്യക്കാരുടെ 24 ശതമാനം അപേക്ഷകളാണ് തള്ളിയതെന്ന് യു.എസ്. സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിന്റെ യു.എസ്.സി.ഐ.എസ്.) കണക്കുകള്‍ പറയുന്നു. 2015ല്‍ ഇതേസമയം, ഇത് വെറും ആറു ശതമാനമായിരുന്നു. ഇന്ത്യന്‍ കമ്പനികളുടെ വിസാ അപേക്ഷകളാണ് കൂടുതല്‍ തള്ളുന്നത്.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x