ഇന്ത്യയിലെ പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ പരീക്ഷണത്തോട് സഹകരിച്ചിരുന്നു. വാക്സിന് വിജയമായാല്‍ വാങ്ങാന്‍ ഇന്ത്യയും കരാര്‍ ഉണ്ടാക്കിയിരുന്നു. ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനകയും ചേര്‍ന്ന് വികസിപ്പിക്കുന്ന കോവിഡ്19 പ്രതിരോധ വാക്സീന് അവസാന ഘട്ട പരീക്ഷണത്തിലായിരുന്നു.
ആഗസ്റ്റ് 27നാണ് റോബര്‍ട്ട് റെഡ്ഫീല്‍ഡ് ഗവര്‍ണര്‍മാര്‍ക്ക് കത്തയച്ചത്. സിഡിസിയുമായി ചേര്‍ന്ന് പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും വാക്സിന് വിതരണത്തിന് മാക് കെസ്സന് കോര്‍പറേഷനാണ് കരാര്‍ എടുത്തിട്ടുള്ളതെന്നും കത്തില്‍ പറയുന്നു. വാക്സിന്റെ ഗുണനിലവാരത്തെയും സുരക്ഷയെയും കുറിച്ച് ആശങ്ക വേണ്ടെന്നും കത്തില്‍ പരാമര്‍ശമുണ്ട്.
വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ ഹാരി പേര്‍ക്കിന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ ഗവേഷകയായ ഡോക്ടര്‍ സിയേറ ഡഫി നടത്തിയ ഗവേഷണത്തിലാണ് തേനീച്ചയില്‍ നിന്നുള്ള വിഷത്തിന് സ്തനാര്‍ബുദകോശത്തെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയത്.
ഗൂഗിളിന്റെ ഇമെയില്‍ സേവനമായ ജിമെയില്‍ പണിമുടക്കി. ലോകമെങ്ങുമുള്ള ജിമെയില്‍ ഉപയോക്താക്കള്‍ മെയില്‍ അയക്കാനോ ഫയല്‍ അറ്റാച്ച് ചെയ്യാനോ കഴിയാത്ത പ്രശ്നങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പരസ്പരം പങ്കുവെച്ചപ്പോഴാണ് ഗൂഗിള്‍ സര്‍വീസ് തകരാറായതാണ് കാരണം എന്ന് വ്യക്തമായത്.
ഇന്ന് ചിങ്ങം ഒന്ന്. മലയാളക്കരയ്ക്ക് പുതുവര്‍ഷ പിറവി. കര്‍ഷകദിനം കൂടിയായ ഇന്ന് കോവിഡ് പ്രതിസന്ധി ഒഴിഞ്ഞ് നല്ല കാലത്തിലേക്ക് നാടും നഗരവും മാറുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഈ കര്‍ഷക ദിനത്തെ മലയാളികള്‍ സ്വീകരിക്കുന്നത്.
പാകിസ്ഥാന്, അഫ്ഗാനിസ്ഥാന് ഉള്‍പ്പടെ ആരോഗ്യ സംവിധാനം ദുര്‍ബലമായ രാജ്യങ്ങളില്‍ കൊവിഡ് ബാധ പടര്‍ന്നാല്‍ കാര്യങ്ങള്‍ കൈ വിട്ട് പോകുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്കി. ഇവിടങ്ങളില്‍ ഒരാഴ്ച കൊണ്ടാണ് രോഗബാധിതരുടെ എണ്ണം ഇരട്ടിയായത് എന്നതാണ് ലോകാരോഗ്യസംഘടനയെ ആശങ്കയിലാക്കുന്നത്.
കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്ത ആകെ കോവിഡ് ബാധിതരുടെ മൂന്നിലൊന്നും അമേരിക്കയിലായിരുന്നുവെന്ന് ലോകാരോഗ്യ സംഘടന. കഴിഞ്ഞദിവസം സ്ഥിരീകരിച്ച പുതിയ വൈറസ് ബാധിത കേസുകളില്‍ 85 ശതമാനം അമേരിക്കയിലോ യൂറോപ്പിലോ ആയിരുന്നു. അവയില്‍ 40 ശതമാനം റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയിലായിരുന്നു. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയാണുണ്ടായിരിക്കുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ ആഗോള വൈറസ് വ്യാപനത്തിന്റെ പ്രഭവകേന്ദ്രം അമേരിക്കയായേക്കുമെന്നും അവര്‍ പറഞ്ഞു.
‘ഇന്ത്യ ജനസംഖ്യ കൂടിയ രാജ്യമാണ്. കൊറോണ വൈറസിന്റെ ഭാവി തീരുമാനിക്കുന്നത് തീര്‍ച്ചയായും ഇന്ത്യ പോലുള്ള ജനസാന്ദ്രതയുള്ള രാജ്യങ്ങളില്‍ സംഭവിക്കുന്നതിന് അനുസൃതമായിരിക്കും. വസൂരി, പോളിയോ എന്നീ പകര്‍ച്ചവ്യാധികളെ ഉന്മൂലനം ചെയ്ത ഇന്ത്യക്ക് ഇക്കാര്യത്തില്‍ മികച്ച ശേഷിയുണ്ട് ‘ ജെ റയാന് പറഞ്ഞു. ഇന്ത്യയില്‍ പരിശോധന ലാബുകളുടെ എണ്ണം അടിയന്തരമായി വര്‍ധിപ്പിക്കണമെന്നും കൊറോണക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ കാര്യക്ഷമമായ നടപടികള്‍ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊവിഡ് 19 ന്റെ സാമൂഹിക വ്യാപന സാധ്യത കണക്കിലെടുത്ത് സംസ്ഥാനം പൂര്‍ണമായി അടച്ചിടാന്‍ ഇനിയും വൈകരുതെന്ന് സര്‍ക്കാരിനോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. അടിയന്തര സേവനമൊഴികെയുള്ള എല്ലാ മേഖലയും അടച്ചിടണം. ഇപ്പോഴുള്ള രോഗികളുടെ എണ്ണം ഒരാഴ്ച്ചയ്ക്കുള്ളില്‍ ഇരട്ടിച്ചാല്‍ സാമൂഹിക വ്യാപനം എന്ന് കണക്കാക്കേണ്ടി വരും.
20000 കോടി രൂപയുടെ പാക്കേജിനെപ്പറ്റി മുഖ്യമന്ത്രി പിണറായി വിജയന് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ച ട്വീറ്റിനു റിപ്ലേ ആയാണ് ഇവര്‍ അഭിനന്ദനം അറിയിച്ചത്. ഇതാണ് നമുക്ക് വേണ്ടതെന്നായിരുന്നു ജ്വാല ഗുട്ടയുടെ റിപ്ലേ. നിര്‍ണായകമായ ഈ സമയത്ത് കേരള സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് അലോക് ബാജ്പേയ് കുറിച്ചു. താങ്കള്‍ ഒരു ഇതിഹാസമാണെന്ന് അഭിഷേക് മുഖര്‍ജിയും ജനങ്ങളുടെ സുരക്ഷ ഇതാണെന്ന് ഗീത സേഷുവും കുറിച്ചു.