Currency

കൊവിഡ് 19: സംസ്ഥാനം പൂര്‍ണമായി അടച്ചിടാന്‍ വൈകരുതെന്ന് ഐഎംഎ; രോഗികള്‍ ഇരട്ടിച്ചാല്‍ സാമൂഹിക വ്യാപനം

സ്വന്തം ലേഖകന്‍Monday, March 23, 2020 2:47 pm
IMA

കൊവിഡ് 19 ന്റെ സാമൂഹിക വ്യാപന സാധ്യത കണക്കിലെടുത്ത് സംസ്ഥാനം പൂര്‍ണമായി അടച്ചിടാന്‍ ഇനിയും വൈകരുതെന്ന് സര്‍ക്കാരിനോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. അടിയന്തര സേവനമൊഴികെയുള്ള എല്ലാ മേഖലയും അടച്ചിടണം. ഇപ്പോഴുള്ള രോഗികളുടെ എണ്ണം ഒരാഴ്ച്ചയ്ക്കുള്ളില്‍ ഇരട്ടിച്ചാല്‍ സാമൂഹിക വ്യാപനം എന്ന് കണക്കാക്കേണ്ടി വരും.

വീടുകളിലെയും ക്ലിനിക്കിലേയും പരിശോധനകള്‍ ഡോക്ടര്‍മാര്‍ നിര്‍ത്തണമെന്നും ആശുപത്രികളെ നിരോധിത മേഖലയായി പ്രഖ്യാപിക്കണമെന്നും ഐഎംഎ ഭാരവാഹികള്‍ തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണിന്റെ ആവശ്യമില്ലെന്നാണ് ഉന്നതതല യോഗത്തില്‍ തീരുമാനമെടുത്തത്.

കാസര്‍ഗോഡ് ജില്ല മാത്രം പൂര്‍ണമായി അടച്ചിടും. എറണാകുളം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മറ്റ് ജില്ലകളില്‍ ഭാഗികമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ഉന്നതതല യോഗത്തില്‍ തീരുമാനമായി. സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ അടച്ചിടണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x