Currency

കോവിഡ്: പുതിയ പ്രഭവ കേന്ദ്രമായി അമേരിക്ക മാറിയേക്കാമെന്ന് ലോകാരോഗ്യ സംഘടന

സ്വന്തം ലേഖകന്‍Wednesday, March 25, 2020 11:54 am
usa

വാഷിങ്ടണ്‍: ആഗോള വൈറസ് വ്യാപനത്തിന്റെ പുതിയ പ്രഭവ കേന്ദ്രമായി അമേരിക്ക മാറിയേക്കാമെന്ന് ലോകാരോഗ്യ സംഘടന. രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സംഘടന വക്താവ് മാര്‍ഗരെറ്റ് ഹാരിസ് മാധ്യമങ്ങളോടു ആശങ്ക പങ്കുവെച്ചത്. സാമൂഹിക അകലം പാലിക്കാനും സാമ്പത്തിക മേഖല ശക്തിപ്പെടുത്താനും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശങ്ങള്‍ പങ്കുവെച്ചതിനു പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്ത ആകെ കോവിഡ് ബാധിതരുടെ മൂന്നിലൊന്നും അമേരിക്കയിലായിരുന്നുവെന്ന് ലോകാരോഗ്യ സംഘടന. കഴിഞ്ഞദിവസം സ്ഥിരീകരിച്ച പുതിയ വൈറസ് ബാധിത കേസുകളില്‍ 85 ശതമാനം അമേരിക്കയിലോ യൂറോപ്പിലോ ആയിരുന്നു. അവയില്‍ 40 ശതമാനം റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയിലായിരുന്നു. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയാണുണ്ടായിരിക്കുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ ആഗോള വൈറസ് വ്യാപനത്തിന്റെ പ്രഭവകേന്ദ്രം അമേരിക്കയായേക്കുമെന്നും അവര്‍ പറഞ്ഞു.

നിലവില്‍ 49,594 പേര്‍ക്കാണ് യു.എസില്‍ രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 622 പേര്‍ മരിച്ചു. ശേഷിക്കുന്നവരില്‍ 48,611 പേരും ചികിത്സയില്‍ കഴിയുകയാണ്. 361 പേര്‍ക്കു മാത്രമാണ് ഇതുവരെ രോഗം ഭേദമായത്.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x