ഇക്കിള് അനുഭവിക്കാത്തവരായി ആരുമില്ല. ഇക്കിള് വലിയ അസുഖമല്ല, എന്നാല്‍ വരുമ്പോഴുള്ള ബുദ്ധിമുട്ട് ചെറുതുമല്ല. ഇക്കിള് വന്നാല്‍ എന്തുചെയ്യും?. ഇക്കിളിനെ നേരിടണമെങ്കില്‍ ആദ്യം ഇക്കിള് എന്താണെന്ന് അറിയണം.
മിഡ്വേ ദ്വീപിലെ വന്യജീവി സങ്കേതത്തിലുള്ള വിസ്ഡം എന്ന് വിളിപ്പേരുള്ള ലേയ്സന്‍ ആല്‍ബട്രോസ് എന്ന കടല്‍ പക്ഷിയാണ് 66ാം വയസില്‍ മുട്ടയിട്ട് അടയിരിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ മുട്ട വിരിയുമെന്നാണ് പ്രതീക്ഷ. അങ്ങനെ മുട്ട വിരിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും പ്രായം ചെന്ന പക്ഷിയമ്മയായി വിസ്ഡത്തിനെ വാഴിക്കേണ്ടി വരും.
കാലാവസ്ഥ നോക്കി മഴ പെയ്യുമോയെന്ന് കണ്ട് പിടിക്കുന്ന കുട നിര്‍മ്മിച്ചിരിക്കുകയാണ് കൊറിയന്‍ കമ്പനിയായ ഓപസ് വണ്‍. ഈ കുട ഒന്നു കുലുക്കി നോക്കിയാല്‍ ഇന്ന് മഴ ദിവസമാണോ തെളിഞ്ഞ കാലാവസ്ഥയാണോ എന്ന് മനസിലാക്കാനാകും. ‘ജോനാസ് ‘എന്നാണ് ഈ കുടയുടെ പേര്.
ഇഷ്ടപ്പെട്ടത് കഴിച്ച് വയറും മനസും നിറയുമ്പോഴുള്ള സന്തോഷത്തെക്കുറിച്ചല്ല പറയുന്നത്. നമ്മള് കഴിയ്ക്കുന്ന ആഹാരത്തിന് നമ്മുടെ മാനസികാവസ്ഥയെ സ്വാധീനിക്കാന്‍ കഴിയും.
മൂക്കിലൂടെ ശ്വാസമെടുക്കുന്നതും വായിലൂടെ ശ്വാസമെടുക്കുന്നതും ഓര്‍മ്മശക്തിയില്‍ വ്യതിയാനങ്ങളുണ്ടാക്കുന്നുണ്ടെന്നും രണ്ടിന്റെയും തലച്ചോറിലെ ഇടപെടല്‍ വളരെ വ്യത്യസ്തമാണെന്നുമാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
രണ്ടോ അതിലധികമോ ഡോസുകള്‍ നിശ്ചിത അളവിലുമധികം ചേര്‍ത്ത് നിര്‍മ്മിക്കുന്നെന്ന് കണ്ടെത്തിയ മരുന്നുകളാണ് നിരോധിച്ചത്. മാര്‍ച്ച് 12ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം 300ലധികം മരുന്നുകളാണ് നിരോധിച്ചിരിക്കുന്നത്.
എന്നാല്‍ വിറ്റാമിന്‍ ബി12നെ അത്ര ലാഘവത്തോടെ കാണുന്നത് ഓര്‍മ്മയില്ലായ്മയുടെ ലോകത്തേക്ക് ഒടുക്കം തള്ളിയിടും. നാഡികളും ഞരമ്പുകളും നശിക്കാനും ഈ ന്യൂനത കാരണമാകും.വര്‍ഷങ്ങളോളം ബി12 അപര്യാപ്തത തിരിച്ചറിയപ്പെടാതിരിക്കാം.
രാവിലെ നടക്കാനിറങ്ങുമ്പോള്‍ അപ്രതീക്ഷിതമായി സൂപ്പര്‍താരം ഷാരൂഖ് വന്ന് നിങ്ങളോട് കുശലം ചോദിച്ചാലോ? പ്രേക്ഷകര്‍ക്ക് അത്തരമൊരു അനുഭവം പങ്കുവയ്ക്കുകയാണ് ഈ കിടിലന്‍ പരസ്യം.
തീര്‍ച്ചയായും നിങ്ങളുടെ സുഹൃത്തുക്കളുമായി നല്ലൊരു സമയം ചിലവഴിക്കുന്നതിനായി വീട്ടിലേ ഭക്ഷണം എന്നതില്‍ വിട്ടുവീഴ്ച ചെയ്ത് റെസ്റ്റോറന്റില്‍ നിന്നോ മറ്റോ ആഹാരം കഴിക്കാം. ഇത് നിങ്ങളെ അമിത വണ്ണത്തിലേക്ക് നയിക്കില്ല. എന്നാല്‍, ഇതില്‍ ലളിതമായ നിബന്ധനകള്‍ വേണം എന്ന് മാത്രം.
മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ അതിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളും ഏറെയാണ്. ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് കഴിക്കുന്നതിനു നിര്‍ദേശിച്ചിട്ടുള്ള മരുന്നുകള്‍ ആ സമയത്ത് തന്നെ കഴിക്കണം.