
മരുന്നും നമ്മള്‍ കഴിക്കുന്ന ഭക്ഷണവും തമ്മില്‍ ഏറെ ബന്ധമുണ്ട്. മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ അതിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളും ഏറെയാണ്. ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് കഴിക്കുന്നതിനു നിര്‍ദേശിച്ചിട്ടുള്ള മരുന്നുകള്‍ ആ സമയത്ത് തന്നെ കഴിക്കണം. പല മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം..
1. വാഴപ്പഴം: രക്തസമ്മര്‍ദ്ദത്തിനെതിരെയുള്ള മരുന്നുകള്‍ കഴിക്കുമ്പോള്‍ ഒഴിവാക്കുക. പൊട്ടാസ്യം ധാരാളം അടങ്ങിയിരിക്കുന്ന വാഴപ്പഴം കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. എന്നാല്‍, രക്തസമ്മര്‍ദ്ദത്തിന്റെ മരുന്നുകള്‍ ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് വര്‍ദ്ധിപ്പിയ്ക്കും. ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കൂടിയാല്‍ ഉയര്‍ന്ന ഹൃദയമിടിപ്പിന് കാരണമാകും. ക്യാപ്‌റ്റോപ്രില്‍(Captopril), എസിഇ ഇന്‍ഹിബെിറ്റര്‍സ് പോലുള്ള മരുന്നുകള്‍ കഴിക്കുമ്പോള്‍ പച്ചിലകള്‍ ഓറഞ്ച് തുടങ്ങിയ പൊട്ടാസ്യം സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
2. ചെറുനാരങ്ങ: നാരങ്ങ അല്ലെങ്കില്‍ ഓറഞ്ച് പോലുള്ള ഭക്ഷണങ്ങള്‍ ചുമയ്ക്കുള്ള മരുന്നുകള്‍ക്കൊപ്പം കഴിക്കുന്നത് വളരെ ശ്രദ്ധയോടെ വേണം. സ്ട്രിസ് ഭക്ഷണങ്ങള്‍ ഇത്തരം മരുന്നുകള്‍ക്കൊപ്പം കഴിക്കുന്നത് മരുന്നുന്റെ ഫലപ്രാതിയെ പ്രതികൂലമായി ബാധിക്കും.
3. മദ്യം:ആന്റി ബയോട്ടിക്ക്, പ്രമേഹത്തിനെതിരെയുള്ള മരുന്നുകള്‍, വേദനസംഹാരികള്‍ എന്നിവ കഴിക്കുമ്പോള്‍ മദ്യം ഒഴിവാക്കുക.
4. ബ്ലാക്ക് ലിക്വോറിസ്: ഹൃദയസംബന്ധമായ മരുന്നകള്‍ കഴിക്കുമ്പോള്‍ ബ്ലാക്ക് ലിക്വോറിസ് ഒഴിവാക്കുക. മരുന്ന ഫലം കാണില്ല എന്ന് മാത്രമല്ല, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഗ്ലോക്കോമ, ഹൃദയം തകരാര്‍, കരള്‍, വൃക്ക എന്നിവയെ ദോഷമായി ബാധിക്കുകയും ചെയ്യും.
5. പാലും പാല്‍ ഉല്‍പ്പന്നങ്ങളും: ടെട്ര സൈക്ലിന്‍ വിഭാഗത്തിലെ ആന്റി ബയോട്ടിക്കുകള്‍ കഴിയ്ക്കുമ്പോള്‍ പാലും പാല്‍ ഉല്‍പ്പന്നങ്ങളും ഒഴിവാക്കുക. ആന്റി ബയോട്ടിക്ക് കഴിക്കുമ്പോള്‍, അതിന്റെ പ്രഭാവംമൂലമുണ്ടാകുന്ന ക്ഷീണത്തിന് പ്രതിവിധിയായി പാല്‍ കുടിക്കുന്നവരുണ്ട്. എന്നാല്‍, പാലും തൈരും ഉള്‍പ്പെടുന്ന പാല്‍ ഉല്‍പന്നങ്ങള്‍, ഈ സമയത്ത് ഉപയോഗിക്കുന്നത് മരുന്നിന്റെ ഫലപ്രാപ്തിയെ പ്രതികൂലമായി ബാധിക്കും. ചിലരില്‍ ക്ഷീണം, ഛര്‍ദ്ദി, വയറിളക്കം എന്നിവ ഉണ്ടാകാനും ഇത് ഇടയാക്കും.
6. മാംസം: ബാക്ടീരിയ ഇന്‍ഫെക്ഷന്‍സിന് മരുന്ന് കഴിയ്ക്കുമ്പോള്‍ മാംസം ഒഴിവാക്കുക. പ്രത്യേകിച്ചും ചീസ്, സോസേജ്, സ്‌മോക്ക്ട് ഫുഡ് ഇവയും ഒഴിവാക്കുക. ഇല്ലെങ്കില്‍ വിപരീതഫലമാവും ഉണ്ടാകുക.
7. കാപ്പി: ആസ്മയ്‌ക്കെതിരെയുള്ള മരുന്ന് കഴിക്കുമ്പോള്‍ കാപ്പി ഒഴിവാക്കുക. ഇത്തരം മരുന്നകള്‍ കഴിക്കുന്നതിനൊപ്പം കഫീന്‍ ചേരുന്നത് മരുന്നുകളുടെ അടിയന്തര ഫലപ്രാപ്തിയെ പ്രതികൂലമായി ബാധിക്കുന്നു.
8. ഇല വര്‍ഗങ്ങള്‍: ബ്ലഡ് തിന്നെഴ്‌സ് (ആന്റി രക്തം കട്ടപിടിക്കുന്ന) എന്ന വിഭാഗത്തിലുള്ള മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍ ബ്രോക്കോളി, ചീര തുടങ്ങിയ വിറ്റാമിന്‍ കെ അടങ്ങിയ ഇലക്കറി ഒഴിവാക്കുക.
9. മുന്തിരിങ്ങ: കൊളസ്‌ട്രോളിന് മരുന്ന് കഴിയ്ക്കുമ്പോള്‍ മുന്തിരിങ്ങയും ഗ്രെയ്പ്പ് ജൂസ് വാട്ടറും ഒഴിവാക്കുക. ഇവ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്.
10. ചോക്കലേറ്റ്:റിട്ടാലിന്‍ പോലുള്ള മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍ ചോക്കലേറ്റ് ഒഴിവാക്കുക. ചോക്ലേറ്റില്‍ ഉയര്‍ന്ന അളവില്‍ കാഫീന്‍ അടങ്ങിയിട്ടുണ്ട്. കഴിക്കുന്നത് ഉറക്കമില്ലായ്മ ഹൃദയമിടിപ്പിന് ബുദ്ധിമുട്ട് എന്നിവയ്ക്ക് കാരണമാകുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
This post is priceless. When can I find out more?
Howdy I am so glad I found your weblog, I really found
you by mistake, while I was researching on Digg for something else, Anyhow I am here
now and would just like to say cheers for a tremendous post and a all round entertaining
blog (I also love the theme/design), I don’t have time to read it all at the minute but I
have saved it and also included your RSS feeds, so when I have time I will be back to read a great
deal more, Please do keep up the great work.
I really like your blog.. very nice colors & theme.
Did you design this website yourself or did you hire someone to
do it for you? Plz reply as I’m looking to construct
my own blog and would like to know where u got this from.
thanks