മുള്ളന്‍പന്നിക്കൊപ്പം വളരെ ആവേശത്തോടെ കളിക്കാന്‍ പോയതാണ് ബര്‍ണാഡ് എന്ന ന്യൂയോര്‍ക്കിലെ ഒരു നായ. എന്നാല്‍ കളിക്കുന്നത് മുള്ളന്‍പന്നിയോടാണെന്ന് പാവം അറിഞ്ഞില്ല. കളിക്കാനെത്തിയ ബര്‍ണാഡിന്റെ ദേഹം മുഴുവന്‍ മുള്ള് തെറിപ്പിച്ചാണ് മുള്ളന്‍പന്നി കളി തുടങ്ങിയത്.
ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. അത്തരത്തില്‍ വൈറലായ ഒരു ചിത്രമുണ്ട്. കാക്കയാണോ പൂച്ചയാണോ ചിത്രത്തിലുള്ളതെന്ന് കാഴ്ചക്കാരെ കുഴപ്പിക്കുന്ന ചിത്രം. ചിലര്‍ ചിത്രത്തിലുള്ളത് കാക്കയാണെന്ന് പറയുമ്പോള്‍ ചിലരിത് പൂച്ചയാണെന്ന് പറഞ്ഞു.
ഒരു കുഞ്ഞിനെ അമ്മ താരാട്ടു പാടി ഉറക്കുന്നതു പോലെ തന്റെ ആനയെ പാട്ട് പാടി ഉറക്കുന്ന യുവാവിന്റെ വീഡിയൊ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നല്ലൊരു താരാട്ട് പാട്ട് കേട്ട് കൊമ്പനാന ഉറങ്ങിപ്പോവുകയും ചെയ്തു. ഒരു മംഗളം നേരുന്നു എന്ന ചിത്രത്തിലെ അല്ലിയിളം പൂവോ എന്ന താരാട്ടാണ് ആനയ്ക്ക് ഈ യുവാവ് പാടിക്കൊടുക്കുന്നത്.
ഫ്ലോറന്‍സ് ചുഴലിക്കാറ്റിന്റെ പാശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ ദ വെതര്‍ ചാനലിന്റെ വ്യത്യസ്ഥമായ കാലാവസ്ഥാ റിപ്പോര്‍ട്ടിംഗ് വൈറലാകുന്നു. ട്വിറ്ററില്‍ മാത്രം 4 മില്ല്യണ്‍ ആള്‍ക്കാരാണ് ഈ വീഡിയോ കണ്ടിരിക്കുന്ന
ബിയര്‍ വാങ്ങാനായി ചീങ്കണിക്കുഞ്ഞുമായെത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവ് കടയിലെത്തിയ വീഡിയോ വൈറലായതിനു പിന്നാലെയാണ് അറസ്റ്റ്.
എല്ലാവരേയും ഒന്നടങ്കം അസൂയാലുവാക്കുന്ന മുടിയഴകോടെ വാര്‍ത്തകളില്‍ നിറയുകയാണ് ആറ് മാസം മാത്രം പ്രായമുളള ഒരു കുട്ടി. ജപ്പാനില്‍ നിന്നുളള ചാന്‍സോ എന്ന കുട്ടി തന്റെ മുടി കാരണം ലോകപ്രശസ്തനായി മാറിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചാന്‍സോവിന്റെ അഴകാര്‍ന്ന മുടി ലോകം മുഴുവന്‍ കണ്ടത്. നിറയെ മുടികളുമായി തന്നെയാണ് ചാന്‍സോ ജനിച്ചത്.
രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ മൊബൈല്‍ നോക്കുന്നവരാണ് നമ്മള്, രാത്രി കിടക്കുന്നതിന് മുമ്പും അവസാനമായി എല്ലാം ഒന്നു കൂടി നോക്കണം. ഉറക്കം കണ്ണില്‍ തടഞ്ഞാലോ തലയിണയ്ക്ക് കീഴില്‍ മൊബൈല്‍ തിരുകി കയറ്റി ഉറങ്ങുകയും ചെയ്യും.
രാത്രി കിടന്നാല്‍ ഉറക്കം ശരിയാകുന്നില്ല.. തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിക്കുന്നു… പലരും പറഞ്ഞ് കേള്‍ക്കുന്ന പ്രശ്നമാണ് ഇത്.നല്ല ഉറക്കം ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. ഉറങ്ങില്ലെങ്കില്‍ ശരീരത്തിന് മാത്രമല്ല, മനസിലും ആരോഗ്യക്കുറവുണ്ടാകും.
ആദ്യമായി ഒരു പാമ്പിനെ കണ്ടാല്‍ എങ്ങനെയിരിക്കും. ഈ പൂച്ചയാണെങ്കില്‍ അന്തംവിട്ടു നില്ക്കും. കാനഡയില്‍ നിന്നുള്ള ടിജെ എന്ന പൂച്ച ആദ്യമായി പാമ്പിനെ കണ്ട വീഡിയോ ആണിത്. പൂച്ചയുടെ ഉടമയായ ലിന്ഡേയാണ് ഈ കൗതുകകരമായ വീഡിയോ പങ്കുവച്ചത്.
പോഞ്ചോ എന്ന മിടുക്കന് നായയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. തളര്‍ന്നു വീണ പോലീസുകാരന്റെ ജീവന് രക്ഷിക്കാനായി പോഞ്ചോ സി.പി.ആര് നല്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മാഡ്രിഡ് മുന്‍സിപ്പല്‍ പെലീസിലെ നായയാണ് പോഞ്ചോ.