
ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. അത്തരത്തില്‍ വൈറലായ ഒരു ചിത്രമുണ്ട്. കാക്കയാണോ പൂച്ചയാണോ ചിത്രത്തിലുള്ളതെന്ന് കാഴ്ചക്കാരെ കുഴപ്പിക്കുന്ന ചിത്രം. ചിലര്‍ ചിത്രത്തിലുള്ളത് കാക്കയാണെന്ന് പറയുമ്പോള്‍ ചിലരിത് പൂച്ചയാണെന്ന് പറഞ്ഞു.
‘ക്രൂ’വിന്റെ റിസര്‍ച്ച് ഡയറക്ടറായ റോബര്‍ട്ട് മാഗ്യൂര്, മാധ്യമപ്രവര്‍ത്തകയും ട്രാന്‍സ്ലേറ്ററും എഴുത്തുകാരിയുമായ ഫെര്‍നാന്‍ഡോ ലിസാര്‍ഡോ തുടങ്ങി നിരവധി പ്രശസ്തരാണ് ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.
ആദ്യം കാക്കയാണെന്ന് തോന്നുമെങ്കിലും ഇതൊരു പൂച്ചയുടെ ചിത്രമാണ്. ഒരു പൂച്ച തല തിരിച്ച് ക്യാമറയിലേക്ക് നോക്കുന്നതാണ് ചിത്രം. ഒറ്റനോട്ടത്തില്‍ കാക്കയാണെന്ന് തോന്നിപ്പിക്കുമെങ്കിലും കുറച്ച് നേരം നോക്കിയാല്‍ പൂച്ചയാണെന്ന് മനസ്സിലാകും.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.