Currency

ആറ് മാസം മാത്രം പ്രായമുളള കുഞ്ഞിന്റെ ‘അത്ഭുത മുടി’; ഇവനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം

സ്വന്തം ലേഖകന്‍Saturday, July 28, 2018 2:50 pm

യുവതി യുവാക്കളെ ഏറ്റവും കൂടുതല്‍ അലട്ടുന്ന പ്രശ്‌നമാണ് മുടികൊഴിച്ചിലെന്ന് സംശയമില്ലാതെ പറയാം. മാനസിക സമ്മര്‍ദ്ദം, താരന്‍, വെള്ളത്തിന്റെ പ്രശ്‌നം, ജീവിതശൈലിയിലും ആഹാരക്രമത്തിലുമുണ്ടായ മാറ്റങ്ങളൊക്കെ മുടികൊഴിച്ചിലിനു കാരണമായേക്കാം. മുടി കൊഴിച്ചില്‍ പോലെ സാരമായ മറ്റൊരു പ്രശ്‌നമാണ് മുടി വളരാത്തത്. എത്ര മുടി വളരാന്‍ കഷ്ടപ്പെട്ടാലും നമ്മുടെ ജീനിലുള്ള മാറ്റങ്ങള്‍ മുടി വളര്‍ച്ചയെ ഇല്ലാതാക്കുന്നു.

എന്നാല്‍ എല്ലാവരേയും ഒന്നടങ്കം അസൂയാലുവാക്കുന്ന മുടിയഴകോടെ വാര്‍ത്തകളില്‍ നിറയുകയാണ് ആറ് മാസം മാത്രം പ്രായമുളള ഒരു കുട്ടി. ജപ്പാനില്‍ നിന്നുളള ചാന്‍സോ എന്ന കുട്ടി തന്റെ മുടി കാരണം ലോകപ്രശസ്തനായി മാറിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചാന്‍സോവിന്റെ അഴകാര്‍ന്ന മുടി ലോകം മുഴുവന്‍ കണ്ടത്. നിറയെ മുടികളുമായി തന്നെയാണ് ചാന്‍സോ ജനിച്ചത്. ആറ് മാസത്തിനുളളില്‍ തല നിറയെ ഭംഗിയുളള മുടി വളരുകയും ചെയ്തു.

ചിത്രങ്ങള്‍ വൈറലായി മാറിയതോടെ ചാന്‍സോയെ ആയിരക്കണക്കിന് പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്തത്. ഇതോടെ 47,000ത്തോളം പേരാണ് ചാന്‍സോയെ ഫോളോ ചെയ്തത്. 2017 ഡിസംബറിലാണ് ചാന്‍സോ ജനിച്ചത്. കുട്ടിയുടെ വിവിധ തരത്തിലുളള ചിത്രങ്ങള്‍ അമ്മയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നത്. പതിനായിരക്കണക്കിന് ലൈക്കുകള്‍ ഓരോ ചിത്രങ്ങള്‍ക്കും ലഭിക്കുന്നുമുണ്ട്. ജനിതകമായ കാരണങ്ങളാണ് ചാന്‍സോയ്ക്ക് ഇത്രയും മുടി സമ്മാനിച്ചതെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x