
ന്യൂഡല്‍ഹി: കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ 19 സംസ്ഥാനങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ആറ് സംസ്ഥാനങ്ങള്‍ ഭാഗികമായും അടയ്ക്കും. കേന്ദ്രഭരണ പ്രദേശങ്ങളും അടച്ചിടാന്‍ തീരുമാനിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഛണ്ഡീഗഡ്, ഡല്‍ഹി, ഗോവ, ജമ്മു, നാഗാലാന്‍ഡ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്, ബംഗാള്‍, ബിഹാര്‍, ഹിമാചല്‍പ്രദേശ്, ത്രിപുര, തെലങ്കാന, ഛത്തീസ്ഗഢ്, അരുണാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, പഞ്ചാബ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ലഡാക്ക് എന്നീ പ്രദേശങ്ങളിലാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങള്‍ അടച്ചിടാനും തീരുമാനിച്ചു.
രാജ്യത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി. ബംഗാളില്‍ ചികിത്സയില്‍ ആയിരുന്ന 57കാരനാണ് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം എട്ടായി. ഇതുവരെ 415 പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.