കഴിഞ്ഞ സീസണിലെ യൂറോപ്പിലെ മികച്ച കളിക്കാരനുള്ള യുവേഫ അവാര്‍ഡ് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക്. മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം നോര്‍വീജിയന്‍ താരം അഡ ഹെഗര്‍ബര്‍ഗ് നേടി സ്വന്തമാക്കി.
മൊണാകോ: കഴിഞ്ഞ സീസണിലെ യൂറോപ്പിലെ മികച്ച കളിക്കാരനുള്ള യുവേഫ അവാര്‍ഡ് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക്. മുപ്പത്തിയൊന്നുകാരനായ റൊണാള്‍ഡോ റയല്‍ മാഡ്രിഡിലെ സഹതാരം ഗരെത് ബെയ്ലിനെയും അത്ലറ്റിക്കോ മാഡ്രിഡിന്റെ അന്റോണിയോ ഗ്രീസ്മാനെയും മറികടന്നാണ് രണ്ടാമതും യൂറോപ്പിലെ മികച്ച ഫുട്ബോളര്‍ ആകുന്നത്. 2014ലാണ് റൊണാള്‍ഡോയെ തേടി മികച്ച യൂറോപ്യന്‍ താരത്തിനുള്ള പുരസ്കാരം മുമ്പ് എത്തിയത്.
മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം നോര്‍വീജിയന്‍ താരം അഡ ഹെഗര്‍ബര്‍ഗ് നേടി സ്വന്തമാക്കി.യുവേഫയുടെ 55 അംഗ രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ വോട്ടിങ്ങിലൂടെയാണ് മികച്ച താരത്തെ കണ്ടെത്തിയത്. ലയണല്‍ മെസ്സി രണ്ടു തവണയും, ആന്ദ്രേ ഇനിയെസ്റ്റ, ഫ്രാങ്ക് റിബറി എന്നിവര്‍ ഓരോ തവണയും ജേതാക്കളായിട്ടുണ്ട്.
റയല്‍ മാഡ്രിഡിനൊപ്പം ചാമ്പ്യന്‍സ് ലീഗും പോര്‍ച്ചുഗലിന്റെ ജെഴ്സിയില്‍ യുവേഫ യൂറോ കപ്പു നേടിയതുമാണു ക്രിസ്റ്റ്യാനോയ്ക്ക് നേട്ടമായത്. 2003 മുതല്‍ 2009വരെ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലായിരുന്നു റൊണാള്‍ഡോ. 2009ല്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡില്‍ എത്തി. മാഞ്ചസ്റ്ററിനൊപ്പവും റയലിനൊപ്പവും യുവേഫ ചാമ്പ്യയന്‍സ് ലീഗ് കിരീടത്തില്‍ പങ്കാളിയായി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.