ലയണേല്‍ മെസ്സിയുടെ വിരമിക്കല്‍ പ്രഖ്യാപനവും തിരിച്ചുവരവും വിമര്‍ശിച്ച് അര്‍ജന്‍റീനയുടെ മുൻ ഇതിഹാസ താരം ഡീഗോ മറഡോണ. ഫൈനലുകളിലെ തുടര്‍ച്ചയായ പരാജയം മറയ്ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് മെസി 2016 ശതാബ്ധി കോപ്പ അമേരിക്ക ഫൈനലിന്റെ പിന്നാലെ രാജ്യാന്തര ഫുട്ബോളില്‍നിന്ന് വിരമിച്ചതായി പ്രഖ്യാപിച്ചതെന്ന ആക്ഷേപമാണു മാറഡോണ ഉന്നയിച്ചത്.
ബ്യൂണസ് ഐറിസ്: ലോകഫുട്ബോളിലെ സൂപ്പര്‍താരം ലയണേല്‍ മെസ്സിയുടെ വിരമിക്കല്‍ പ്രഖ്യാപനവും തിരിച്ചുവരവും വിമര്‍ശിച്ച് അര്‍ജന്‍റീനയുടെ മുൻ ഇതിഹാസ താരം ഡീഗോ മറഡോണ. ലയണല്‍ മെസി വിരമിക്കല്‍ നാടകം കളിക്കുകയായിരുന്നുവെന്ന് മറഡോണ ആരോപിച്ചു. ഫൈനലുകളിലെ തുടര്‍ച്ചയായ പരാജയം മറയ്ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് മെസി 2016 ശതാബ്ധി കോപ്പ അമേരിക്ക ഫൈനലിന്റെ പിന്നാലെ രാജ്യാന്തര ഫുട്ബോളില്‍നിന്ന് വിരമിച്ചതായി പ്രഖ്യാപിച്ചതെന്ന ആക്ഷേപമാണു മാറഡോണ ഉന്നയിച്ചത്.
കോപ്പാ അമേരിക്ക സെന്‍റിനറി ഫൈനലില്‍ ചിലിയില്‍ നിന്നും തോല്‍വി ഏറ്റു വാങ്ങിയതിന് പിന്നാലെയാണ് മെസി വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍, അര്‍ജന്റൈന്‍ പ്രസിഡന്റ് മൌറീഷ്യോ മാക്രിയുടെ ഉള്‍പ്പെടെയുള്ള ആവശ്യത്തെത്തുടര്‍ന്ന് മെസി തന്റെ തീരുമാനം ഉപേക്ഷിച്ച് രാജ്യാന്തര മത്സരത്തിലേക്ക് തിരിച്ചെത്താന്‍ തീരുമാനിച്ചു.
അതേസമയം വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ മെസ്സി തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മറഡോണയും നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാൽ താരം തീരുമാനം തിരുത്തി തിരിച്ചെത്തിയപ്പോള്‍ വിമര്‍നവുമായി മറഡോണയും രംഗത്ത് വരികയായിരുന്നു.സെപ്തംബര്‍ 1ന് ഉറുഗ്വേയ്ക്ക് എതിരേയും ആറിന് വെനസ്വേലയ്ക്ക് എതിരേയും മെസി കളത്തിലിറങ്ങുമെന്നാണ് ലഭ്യമായിരിക്കുന്ന സൂചനകള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.