Currency

കാശ്മീർ താഴ്വരയിലെ ഭൂരിഭാഗം പ്രദേശങ്ങളിലെയും നിരോധനാജ്ഞ പിന്‍വലിച്ചു

സ്വന്തം ലേഖകൻMonday, August 29, 2016 12:56 pm

51 ദിവസങ്ങള്‍ക്ക് ശേഷമാണ് കര്‍ഫ്യൂ പിന്വലിച്ചത്. ഇത്രയും ദിവസങ്ങള്‍ തുടര്‍ച്ചയായി ഇതാദ്യമായാണ് താഴ്വരയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്.പുല്‍വാമ ജില്ലയിലും ശ്രീനഗറിലെ ചില പ്രദേശങ്ങളിലും മാത്രമാണ് ഇപ്പോഴും നിരോധനാജ്ഞ നിലനില്‍ക്കുന്നത്.

ശ്രീനഗര്‍: കാശ്മീർ താഴ്വരയിലെ ഭൂരിഭാഗം പ്രദേശങ്ങളിലെയും നിരോധനാജ്ഞ പിന്‍വലിച്ചു. 51 ദിവസങ്ങള്‍ക്ക് ശേഷമാണ് കര്‍ഫ്യൂ പിന്വലിച്ചത്. ഇത്രയും ദിവസങ്ങള്‍ തുടര്‍ച്ചയായി ഇതാദ്യമായാണ് താഴ്വരയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്.പുല്‍വാമ ജില്ലയിലും ശ്രീനഗറിലെ ചില പ്രദേശങ്ങളിലും മാത്രമാണ് ഇപ്പോഴും നിരോധനാജ്ഞ നിലനില്‍ക്കുന്നത്. കശ്മീര്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തിന് അയവ് വന്നതോടെയാണ് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ കര്‍ഫ്യൂ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

ജൂലൈ 8ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാണ്ടര്‍ ബുര്‍ഹന്‍ വനിയെ സൈന്യം വെടിവെച്ചുകൊന്നതിനെ തുടര്‍ന്നാണ് താഴ്വര സംഘര്‍ഷ ഭരിതമായത്. ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കഴിഞ്ഞ ദിവസം കൂടിക്കഴ്ച് നടത്തിയിരുന്നു. 52 ദിവസത്തിനിടക്ക് സുരക്ഷാ സേനയും പ്രക്ഷോഭകാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 70 പേര്‍ കൊല്ലപ്പെടുകയും 11,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x