കശ്മീരിന് മേല്‍ പാകിസ്താന് ഒരു അവകാശവുമില്ലെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. കശ്മീരില്‍ സംഘര്‍ഷം വളര്‍ത്താന്‍ വേണ്ട ഒത്താശകള്‍ ചെയ്തു കൊടുക്കുന്നത് പാകിസ്ഥാനണ്ണെന്നും അവർ പറഞ്ഞു. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചതിനു ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മെഹബൂബ.
ന്യൂഡല്‍ഹി: കശ്മീരിന് മേല്‍ പാകിസ്താന് ഒരു അവകാശവുമില്ലെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. കശ്മീരില്‍ സംഘര്‍ഷം വളര്‍ത്താന്‍ വേണ്ട ഒത്താശകള്‍ ചെയ്തു കൊടുക്കുന്നത് പാകിസ്ഥാനണ്ണെന്നും അവർ പറഞ്ഞു. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചതിനു ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മെഹബൂബ.
കശ്മീര്‍ വിഷയം പരിഹരിക്കുന്നതില്‍ മോദി സര്‍ക്കാരില്‍ നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നത്. നരേന്ദ്ര മോദി പ്രശ്നം പരിഹരിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതിനോട് പാകിസ്ഥാന്‍ നിഷേധാത്മകമായ സമീപനമാണ് വച്ചു പുലര്‍ത്തിയത്.പ്രധാനമന്ത്രി ലാഹോറിലെത്തി സൗഹൃദം കാട്ടിയെങ്കിലും പത്താന്‍ കോട്ടില്‍ ആക്രമണം നടത്തിയാണ് പാകിസ്ഥാന്‍ പ്രതികരിച്ചത് . രാജ്നാഥ് സിംഗ് ഇസ്ലാമാബാദിലെത്തിയെങ്കിലും അനുഭാവ പൂര്‍ണമായ സമീപനം പാകിസ്ഥാന്‍ കാട്ടിയില്ല – അവർ കൂട്ടിച്ചേർത്തു.
ഹിസ്ബുള്‍ മുജാഹിദീര്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാണി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീരില്‍ അരങ്ങേറിയ കലാപത്തില്‍ 69 പേര്‍ കൊല്ലപ്പെടുകയും നൂറോളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വാനി കൊല്ലപ്പെട്ട ശേഷം ആദ്യമായാണ മെഹബൂബ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.