ന്യൂഡല്‍ഹി: തലസ്ഥാനനഗരിയില്‍ അപകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യചികിത്സ. ഡല്‍ഹിയില്‍ നടക്കുന്ന അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് സൗജന്യചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്ജെയ്നാണ് അറിയിച്ചത്. അപകടങ്ങളില്‍പ്പെടുന്നവരില്‍ നഗരത്തിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ ചികിത്സാച്ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് അദേഹം പറഞ്ഞു.
ലോക്നായക് ജയപ്രകാശ് നാരായണ്‍ ആശുപത്രിയില്‍ പുതുതായി സ്ഥാപിച്ച വെന്റിലേറ്ററുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം. തലസ്ഥാനത്തെ വിവിധസര്‍ക്കാര്‍ ആശുപത്രികളിലായി 125 വെന്റിലേറ്ററുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ആറുമാസത്തിനുള്ളില്‍ മൊഹല്ല ക്ലിനിക്കുകളുടെ എണ്ണം ആയിരമായും പോളിക്ലിനിക്കുകളുടെ എണ്ണം 150-ആയും ഉയര്‍ത്തുമെന്ന് അദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.