Currency

3800 കോടി റിയാലിന്‍റെ എക്സ്പ്രസ്സ് വേ പദ്ധതി

Monday, September 5, 2016 3:36 pm

പൊതുമരാമത്ത് വകുപ്പായ അഷ്ഘാലിന്റെ പദ്ധതികളുടെ ഭാഗമായാണ് ഇത് നിലവില്‍ വരുന്നത്

രാജ്യത്ത് 3800 കോടി റിയാലിന്‍റെ എക്സ്പ്രസ്സ് വേ പദ്ധതി വരുന്നു. പൊതുമരാമത്ത് വകുപ്പായ അഷ്ഘാലിന്റെ പദ്ധതികളുടെ ഭാഗമായാണ് ഇത് നിലവില്‍ വരുന്നത്. കഴിഞ്ഞ വര്‍ഷം അഷ്ഘാല്‍ 4,980 കോടി റിയാലിന്‍റെ കരാറുകള്‍ ഈ പദ്ധതിക്കായി അനുവദിച്ചതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

നിര്‍മാണ ഘട്ടങ്ങളിലായി ഏതാണ്ട് 11 എക്സ്പ്രസ്സ് വേ പദ്ധതികളാണ് ഇപ്പോളുള്ളത്. അത് പോലെ തന്നെ പത്ത് പദ്ധതികള്‍ അവയുടെ ഡിസൈന്‍ രൂപത്തിലാണ്. ഹമദ് തുറമുഖത്ത് നിന്ന് റാസ് ലഫാന്‍ ഇന്‍ടസ്ട്രിയല്‍ സിറ്റിയിലേക്കുള്ള 200കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഓര്‍ബിറ്റല്‍ ഹൈവേ ആന്‍ഡ് ട്രാക്ക് റൂട്ടുമായി ബന്ധപ്പെട്ട പദ്ധതിയാണ് ഏറ്റവും പ്രധാനപ്പെട്ടത്.

ഹമദ് തുറമുഖത്തില്‍ നിന്നും ഓര്‍ബിറ്റല്‍ ഹൈവേയിലേക്കുള്ള പദ്ധതിയുടെ ആദ്യ കരാര്‍ മൂല്യം 320 കോടി റിയാലാണ്. 41 കിലോമീറ്ററാണ് റോഡിന്‍റെ ദൈര്‍ഘ്യം. അല്‍ വഖ്റ ബൈപ്പാസിനെയും ഹമദ് തുറമുഖത്തെയുമാണ് ഈ പദ്ധതി ബന്ധിപ്പിക്കുന്നത്.

രണ്ടാം കരാര്‍ അനുസരിച്ചുള്ള ജോലികള്‍ തുടങ്ങിയത് 2014ന്‍റെ രണ്ടാം പാദത്തിലാണ്. സല്‍വാറോഡ്‌ മുതല്‍ നോര്‍ത്ത് റിലീഫ് റോഡ്‌ വരെയുള്ള 54 കിലോമീറ്റര്‍ പദ്ധതിയില്‍ എട്ട് ദ്വിതല ഇന്‍റര്‍ചേഞ്ചുകള്‍ ഉള്‍പ്പെടുന്നു. രണ്ടാം കരാറിന്‍റെ മൂല്യം 427 കോടി റിയാലാണ്. എന്നാല്‍ മൂന്നാം കരാറിന് 608.90 കോടി റിയാലാണ്. 348.1 കോടി റിയാലാണ് നാലാം കരാറിന്‍റെ മൂല്യം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “3800 കോടി റിയാലിന്‍റെ എക്സ്പ്രസ്സ് വേ പദ്ധതി”

  1. James says:

    കൊള്ളാം! നടക്കട്ടെ!

Comments are closed.

Top
x