ന്യൂഡല്‍ഹി: കോവിഡ് വാക്‌സീന്‍ സൗജന്യമെന്ന പ്രഖ്യാപനത്തില്‍ വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ആരോഗ്യ പ്രവര്‍ത്തകരടക്കം മൂന്ന് കോടി പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ സൗജന്യ വാക്സീന്‍ നല്‍കുകയെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചു. വാക്‌സീനേഷന്‍ ഒരുക്കങ്ങളുടെ ഭാഗമായി 116 ജില്ലകളിലെ 259 കേന്ദ്രങ്ങളില്‍ ഡ്രൈ റണ്‍ നടന്നു.
കോവിഡ് വാക്‌സീനേഷന്‍ ഡ്രൈ റണ്‍ നടക്കുന്നതിനിടയിലാണ് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി രാജ്യത്താകെ വാക്‌സീന്‍ സൗജന്യമായിരിക്കുമെന്നു ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ആദ്യ ഘട്ടത്തിലെ മൂന്ന് കോടി ആളുകള്‍ക്കാണ് സൗജന്യ വാക്‌സീന്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളതെന്നു ഹര്‍ഷവര്‍ധന്‍ വിശദീകരിച്ചു. ഒരു കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കും 2 കോടി മുന്‍ഗണന പട്ടികയില്‍ ഉള്ളവര്‍ക്കും വാക്‌സീന്‍ സൗജന്യമായി നല്‍കും.
രണ്ടാം ഘട്ടത്തിലെ 27 കോടി പേര്‍ക്ക് സൗജന്യ വാക്‌സീന്‍ നല്‍കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. വാക്സീന്‍ വിതരണ സംവിധാനം, വിവരങ്ങള്‍ അപ് ലോഡ് ചെയ്യല്‍, വാക്സീനുകള്‍ സ്വീകരിക്കുന്നതിനുള്ള സൗകര്യങ്ങള്‍, വാക്സീന്‍ കുത്തി വെക്കുന്നതിനുള്ള പരിശീലനം എന്നിവയാണ് ഡ്രൈ റണ്ണിലൂടെ വിലയിരുത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.