കഴിഞ്ഞ മാസം കൊണ്ട് 125 കാര്‍ഗോകളില്‍ എത്തിയ കാര്‍ഷിക ഉത്പന്നങ്ങളാണ് നശിപ്പിച്ചത്.
ദോഹ: ഇറക്കുമതി ചെയ്ത 66.39 ടണ്‍ കാര്‍ഷികവിളകളില്‍ കീടബാധയുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്ന്‍ നശിപ്പിച്ചു. കഴിഞ്ഞ മാസം കൊണ്ട് 125 കാര്‍ഗോകളില്‍ എത്തിയ കാര്‍ഷിക ഉത്പന്നങ്ങളാണ് നശിപ്പിച്ചത്.
ഇതിലൂടെ കാര്‍ഷിക ഖ്വാറന്റൈന്‍ നിയമമാണ് കാര്‍ഗോകള്‍ ലംഘിച്ചത്. നിയമലംഘനം തെളിഞ്ഞത് നഗരസഭാ പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷിക ഖ്വാറന്റൈന്‍ ഓഫീസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ്. ചെടിയും കാര്‍ഷിക വിളകളെയും കീടങ്ങളില്‍ നിന്നും മറ്റും രക്ഷപെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ എടുക്കുക എന്നതാണ് ഈ വിഭാഗത്തിന്‍റെ ചുമതല. ഉദ്യോഗസ്ഥര്‍ 6182 കാര്‍ഗോകളിലായി ഇറക്കുമതി ചെയ്ത 77597.96 ടണ്‍ ഉത്പന്നങ്ങള്‍ പരിശോധിച്ചു. ഏഴ് കാര്‍ഗോകളിലായി കയറ്റുമതിക്കായുള്ള 68.700 ടണ്‍ വസ്തുക്കളും പരിശോധിച്ചു.
ജൂലൈ. ആഗസ്റ്റ് മാസങ്ങളില്‍ ഉംസലാല്‍ നഗരസഭയിലെ ആരോഗ്യ നിരീക്ഷണവിഭാഗം 370 ഭക്ഷ്യശാലകളില്‍ നടത്തിയ പരിശോധനയില്‍ 35ഓളം നിയമലംഘനങ്ങള്‍ തെളിഞ്ഞിരുന്നു. ടെക്നിക്കല്‍ വിഭാഗത്തിന്‍റെ കീഴില്‍ നടന്ന പരിശോധനയില്‍ 50 ലംഘനങ്ങള്‍ കണ്ടെത്തി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.