Currency

മുന്‍കൂര്‍ അനുമതിയില്ലാതെ പച്ചക്കറികളുടെ വില വര്‍ദ്ധിപ്പിച്ചാല്‍ ഒമാനില്‍ കര്‍ശന നടപടി

സ്വന്തം ലേഖകന്‍Friday, February 7, 2020 11:27 am
vegetables

മസ്‌കത്ത്: ഒമാനില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ പച്ചക്കറികളുടെയും മറ്റും വില വര്‍ധിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇഞ്ചി, വെളുത്തുള്ളി, സവാള തുടങ്ങിയവക്ക് കൂടുതല്‍ വില ഈടാക്കുന്നതായ പരാതികളുടെ അടിസ്ഥാനത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്. ചൈനയില്‍ നിന്നാണ് ഇഞ്ചിയും വെളുത്തുള്ളിയും പ്രധാനമായി ഒമാന്‍ വിപണിയില്‍ എത്തുന്നത്.

വില വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു. പ്രാദേശിക വിപണിയില്‍ ആവശ്യത്തിനുള്ള ചരക്കുകള്‍ ഇല്ലെന്നത് വില വര്‍ധിപ്പിക്കാനുള്ള ന്യായീകരണമല്ല. അത് അനുവദിക്കാനും കഴിയില്ല. ഉപഭോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ച് സാധനങ്ങള്‍ എത്തിക്കാന്‍ ബദല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ചെയ്യേണ്ടത്. വിലക്കയറ്റം ഇല്ലാതിരിക്കാന്‍ മവേല സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് പരാതികള്‍ സോഷ്യല്‍ മീഡിയയിലൂടെയും അറിയിക്കാമെന്നും അതോറിറ്റി അറിയിച്ചു.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x