Currency

നിങ്ങളുടെ കുട്ടി മദ്യപിച്ച് വാഹനമോടിച്ചോ..? നിങ്ങള്‍ ജയിലില്‍ കിടക്കാന്‍ സാധ്യതയുണ്ട്

Thursday, October 13, 2016 11:58 am

കൌമാരക്കാര്‍ മദ്യപിച്ച് വാഹനമോടിക്കുകയാണെങ്കില്‍ ആരുടെ പേരിലാണോ ലൈസന്‍സ് ഉള്ളത് അയാളെ പിടിച്ച് ജയിലിലടക്കാനാണ് തീരുമാനം.

ബെംഗളുരു ട്രാഫിക് പോലീസ് ഇപ്പോള്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ പുറകെയാണ്. മദ്യപിച്ച് വാഹനമോടിക്കുന്ന കൌമാരക്കാരുടെ എണ്ണം കൂടി വരുന്നതിനാല്‍ വളരെ ജാഗരൂകരാണ് പോലീസ്. കൌമാരക്കാര്‍ മദ്യപിച്ച് വാഹനമോടിക്കുകയാണെങ്കില്‍ ആരുടെ പേരിലാണോ ലൈസന്‍സ് ഉള്ളത് അയാളെ പിടിച്ച് ജയിലിലടക്കാനാണ് തീരുമാനം. മിക്കവാറും കേസുകളില്‍ ഉടമസ്ഥന്‍ രക്ഷാകര്‍ത്താവോ ബന്ധുവോ ആയിരിക്കും.

മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് ആറു മാസത്തേക്ക് തടഞ്ഞു വയ്ക്കുകയും ക്യാന്‍സല്‍ ചെയ്യുകയും ചെയ്യും. അറസ്റ്റ് ചെയ്യപ്പെടുന്നവരെ ജയിലില്‍ കുറച്ചു നേരമെങ്കിലും കിടത്തിയിട്ടെ വിടുകയുള്ളൂ എന്നാണ് പോലീസ് പറയുന്നത്. ബംഗളുരുവിലെ ആളുകള്‍ ഇക്കാര്യത്താല്‍ പോലീസ് പിടിയിലായാലും പിഴ അടച്ച് രക്ഷപ്പെടുകയാണ് പതിവ്. എന്നാല്‍ ഇത് വീണ്ടും തുടരുകയും ചെയ്യുന്നു. ഈ സ്ഥിതി തടയാനാണ് ജയില്‍ ശിക്ഷ ഉള്‍പ്പെടെ നല്‍കുന്നത്.

മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ സമൂഹത്തിന് കൂടി അപകടം വരുത്തിവയ്ക്കുന്നു എന്നതിനാലാണ് കടുത്ത ശിക്ഷ തന്നെ നല്‍കാനുള്ള പോലീസ് തീരുമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x