ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ കൈമാറാന്‍ യുഎസ്, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ തയാറല്ല എന്നതിനാല്‍ അനൗദ്യോഗിക വിവരമാണ് ഇന്ത്യയുടെ പക്കലുള്ളത്.
ന്യൂഡല്‍ഹി: 7059 ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളില്‍ ജയിലുകളില്‍. മയക്കുമരുന്നു കച്ചവടം മുതല്‍ വ്യാജ പാസ്‌പോര്‍ട്ട് സമ്പാദിച്ചതു തുടങ്ങി നിരവധി കുറ്റകൃത്യങ്ങള്‍ക്കാണ് ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളില്‍ ശിക്ഷ അനുഭവിക്കുന്നത്. വിദേശകാര്യ സഹമന്ത്രി വി.കെ. സിങാണ് ലോക്‌സഭയെ ഇക്കാര്യം അറിയിച്ചത്.
അതേസമയം ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ കൈമാറാന്‍ യുഎസ്, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ തയാറല്ല എന്നതിനാല്‍ അനൗദ്യോഗിക വിവരമാണ് ഇന്ത്യയുടെ പക്കലുള്ളത്. 42 രാജ്യങ്ങളുമായി വിചാരണ കഴിഞ്ഞ ജയില്‍പ്പുള്ളികളെ രാജ്യത്തേക്കു മാറ്റുന്നതു സംബന്ധിച്ച് ഇന്ത്യ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.