Currency

മലയാളി വിദ്യാര്‍ഥിനി ബംഗളൂരുവില്‍ ബസിടിച്ച് മരിച്ചു; മറ്റൊരു വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകന്‍Tuesday, March 14, 2017 10:03 am

മലപ്പുറം പെരുവല്ലൂര്‍ വെണ്ണാര്‍ വീട്ടില്‍ അശ്വതി എസ്. നായര്‍ (20) ആണ് മരിച്ചത്. മലപ്പുറം ചങ്ങരംകുളം സ്വദേശി ദീപ്തി ദാസിനാണ് (20) പരിക്കേറ്റത്. ദീപ്തിയെ ബംഗളൂരുവിലെ നിംഹാന്‍സില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

മൈസൂരു: ബംഗളൂരുവില്‍ ബസിടിച്ച് മലയാളി വിദ്യാര്‍ഥിനി മരിച്ചു. സുഹൃത്തായ മറ്റൊരു വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്. ബംഗളൂരു പാതയിലെ ബിഡദിക്ക് സമീപം ഞായറാഴ്ച രാത്രി ഏഴുമണിക്കായിരുന്നു സംഭവം. മലപ്പുറം സ്വദേശികളാണ് അപകടത്തതില്‍പ്പെട്ടത്. ഇരുവരും റോഡ് മുറിച്ച് കടക്കവെ ബസ് ഇടിക്കുകയായിരുന്നു.

മലപ്പുറം പെരുവല്ലൂര്‍ വെണ്ണാര്‍ വീട്ടില്‍ അശ്വതി എസ്. നായര്‍ (20) ആണ് മരിച്ചത്. മലപ്പുറം ചങ്ങരംകുളം സ്വദേശി ദീപ്തി ദാസിനാണ് (20) പരിക്കേറ്റത്. ദീപ്തിയെ ബംഗളൂരുവിലെ നിംഹാന്‍സില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹാസനിലെ ഹസനബ ഡെന്റല്‍ കോളേജിലെ രണ്ടാംവര്‍ഷ ബി.ഡി.എസ്. വിദ്യാര്‍ഥികളാണ് ഇരുവരും.

സുഹൃത്തുക്കളോടൊപ്പം ബിഡദിക്ക് സമീപത്തെ വണ്ടര്‍ലാ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അശ്വതി. തുടര്‍ന്ന് തിരികെ പോരാന്‍ വാഹനത്തില്‍ കയറാന്‍ റോഡ് മുറിച്ചുകടക്കവേ ബസ് ഇടിക്കുകയായിരുന്നു. അശ്വതി സംഭവസ്ഥലത്തുതന്നെ മരിച്ചു. ബംഗളൂരുവിലെ രാജരാജേശ്വരി മെഡിക്കല്‍ കോളെജില്‍ പരിശോധന നടത്തിയശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x