കൊലിംഗ്സ്വര്‍ത്തിലെ വീട്ടില്‍ വച്ചാണ് ദമ്പതികള്‍ ആക്രമികപ്പെട്ടത്
കൊലിംഗ്സ്വര്‍ത്തിലെ വീട്ടില്‍ വച്ചാണ് ദമ്പതികള്‍ ആക്രമികപ്പെട്ടത്. മുഖത്തും ശിരസ്സിലുമായി ഇവര്‍ക്ക് കാര്യമായ പരിക്കുകള്‍ പറ്റിയിട്ടുണ്ട്. രാവിലെ ജോലിക്ക് പോകാനായിറങ്ങുമ്പോഴായിരുന്നു സംഭവം.
ആയുധധാരിയായ ഒരു മോഷ്ടാവ് പണം തട്ടുന്നതിനായി വീട്ടിലേക്ക് അതിക്രമിച്ചു കടക്കുകയായിരുന്നു. തോക്കുമായി വന്ന അക്രമി ഇവരെ വീടിനുള്ളിലേക്ക് തള്ളിയിടുകയാണുണ്ടായത്. ഇതിനിടയില്‍ പഴ്സിലുണ്ടായിരുന്ന 100 ഡോളര്‍ കൊടുത്ത് എങ്ങനെയെങ്കിലും കള്ളനെ പറഞ്ഞു വിടാനുള്ള ശ്രമം റെയ്മന്‍ നടത്തി. എന്നാല്‍ അക്രമി കൂടുതല്‍ അപകടകാരിയാകുന്നുവെന്ന് കണ്ടതോടെ റെയ്മന്‍ തിരിച്ച് ബഹളമുണ്ടാക്കിത്തുടങ്ങി. ഇയാള്‍ അവരുടെ വസ്ത്രങ്ങള്‍ വലിച്ചു കീറാന്‍ തുടങ്ങിയപ്പോള്‍ സ്വന്തം ഭാര്യ ലൈംഗികമായി പീടിപ്പിക്കപ്പെട്ടേക്കാം എന്ന് ഭയന്ന്‍ ഇവര്‍ പരസ്പരം വഴക്കുണ്ടാക്കി.
കുറച്ചു നേരത്തെ മല്‍പിടിത്തത്തിന് ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. ഇതിനെ തുടര്‍ന്ന്‍ ദമ്പതികള്‍ അയല്‍ക്കാരുടെ വീട്ടില്‍ അഭയം തേടി. ഏതാണ്ട് 30 വയസു പ്രായം വരുന്നയാളാണ് അക്രമി എന്ന് ഇവര്‍ പോലീസിനെ അറിയിച്ചു. പോലീസ് അന്വേഷണം തുടരുകയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.