
മനാമ: ഹജജ് കഴിഞ്ഞ് സൗദിയില്‍നിന്ന് നാട്ടിലേക്ക് പോകുന്നതിനിടെ കൊല്ലം സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി. കൊല്ലം ശാസ്താംകോട്ട ആയിക്കുന്നം ചേമ്മാത്തുതറയില്‍ പുത്തന്‍വീട്ടില്‍ ശംസുദ്ദീന്‍ ഇസ്മായില്‍കുഞ്ഞ് (60) ആണ് മരിച്ചത്. സൗദിയില്‍ നിന്ന് ബഹ്‌റൈന്‍ വഴി തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ സുഖമില്ലാതാകുകയും ആശുപത്രിയില്‍ വെച്ച് മരിക്കുകയുമായിരുന്നു.
ഇദ്ദേഹം സഞ്ചരിച്ചിരുന്ന ഫ്‌ലൈറ്റ് ബഹ്‌റൈനില്‍ തകരാറിലായിരുന്നു. ഇതിനെത്തുടര്‍ന്ന് ഫ്‌ലൈറ്റ് റദ്ദാക്കുകയും തുടര്‍ന്ന് ഇദ്ദേഹം ഉള്‍പ്പെടെയുള്ള യാത്രികരെ ഹോട്ടലില്‍ താമസിപ്പിക്കുകയും ചെയ്തു. അടുത്തദിവസം യാത്രക്ക് സമയമായപ്പോള്‍ ശംസുദ്ദീന് സുഖമില്ലാതാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വാര്‍ഡില്‍ രണ്ട് ദിവസം കഴിഞ്ഞ ഇദ്ദേഹത്തെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അത്യാഹിത വാര്‍ഡിലേക്ക് മാറ്റിയിരുന്നു. നാലുദിവസമായി വെന്റിലേറ്ററിലായിരുന്നു.
റിട്ട. അറബി അധ്യാപകനായ ഇദ്ദേഹം സ്വകാര്യ ഗ്രൂപിന്റെ ഹജ്ജ് യാത്രാസംഘത്തിലെ അംഗമായിരുന്നു. ഭാര്യ: സുലൈഖാബീവി. മക്കള്‍ ഷമീര്‍, നൗഫല്‍. മരുമകള്‍: ഹസീനബീവി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.