Currency

ആറ് ദിവസംമുമ്പ് ബഹ്‌റൈനിലെത്തിയ മലയാളി നിര്യാതനായി

സ്വന്തം ലേഖകന്‍Wednesday, March 20, 2019 1:08 pm

മനാമ: ആറുദിവസം മുമ്പ് ബഹ്‌റൈനില്‍ തൊഴില്‍ വിസയില്‍ എത്തിയ മലയാളി നിര്യാതനായി. കോഴിക്കോട് കുറ്റ്യാടി സ്വദേശി മണ്ണില്‍ പൊയില്‍ കുഞ്ഞബ്ദുല്ല (53)യാണ് ഹൃദയാഘാതംമൂലം മരിച്ചത്. ഇദ്ദേഹം കഴിഞ്ഞ ഫെബ്രുവരി 14 നായിരുന്നു ബഹ്‌റൈനില്‍ എത്തിയത്. ഗാര്‍ഹിക ഡ്രൈവറുടെ വിസയില്‍ കുഞ്ഞബ്ദുല്ല ഇന്നലെ ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു.

രാവിലെ എഴുന്നേറ്റ് പ്രാര്‍ഥന കഴിഞ്ഞശേഷം കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍. നേരത്തെ കുഞ്ഞബ്ദുല്ല ആറുവര്‍ഷം സൗദി അറേബ്യയില്‍ പ്രവാസിയായിരുന്നു. ഭാര്യയും മൂന്ന് മക്കളുമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x