
മസ്കത്ത്: നാട്ടില്‍ പോകാന്‍ ഒരുങ്ങുന്നതിനിടെ മലയാളി ഹൃദായാഘാതം മൂലം മരണപ്പെട്ടു. ജഅലാനില്‍ നിര്‍മ്മാണ മേഖലയിലെ തൊഴിലാളി ആയിരുന്ന തിരുവനന്തപുരം വക്കം സ്വദേശി സലിം ആണ് മരിച്ചത്. അവധി ആഘോഷിക്കാന്‍ നാട്ടില്‍ പോകാനിരിക്കുകയായിരുന്നു.
സുഹൃത്തുക്കള്‍ക്കൊപ്പം താമസ സ്ഥലത്ത് വെച്ച് പെട്ടി കെട്ടുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ആശുപത്രയില്‍ എത്തുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.