Currency

ലോകത്തിലെ ശക്തമായ പാസ്പോര്‍ട്ടുകളില്‍ മലേഷ്യ എട്ടാമത്

Saturday, September 17, 2016 12:27 pm

151 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം എന്നതാണ് മലേഷ്യന്‍ പാസ്പോര്‍ട്ടിനെ ഈ സ്ഥാനത്തെത്തിച്ചത്

പെറ്റലിംഗ് ജയ: 2016 പാസ്പോര്‍ട്ട്‌ ഇന്‍ഡക്സ്‌ അനുസരിച്ച് ലോകത്തിലെ എട്ടാമത്തെ ശക്തമായ പാസ്പോര്‍ട്ട്‌ മലേഷ്യയുടെതാണ്. 151 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം എന്നതാണ് മലേഷ്യന്‍ പാസ്പോര്‍ട്ടിനെ ഈ സ്ഥാനത്തെത്തിച്ചത്.

വേള്‍ഡ് എകണോമിക് ഫോറത്തിന്‍റെ കണക്ക് അനുസരിച്ച് ഐസ്ലാന്‍ഡ്‌, ഓസ്ട്രേലിയ, മാള്‍ട, എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് മലേഷ്യന്‍ പാസ്പോര്‍ട്ട് നില കൊള്ളുന്നത്. വിസ അപേക്ഷിക്കാതെ സന്ദര്‍ശിക്കാന്‍ സാധിക്കുന്ന രാജ്യങ്ങളുടെ പാസ്പോര്‍ട്ട്‌ ആണ് ഇതിനു വേണ്ടി പഠനവിധേയമാക്കിയത്.

മറ്റ് ആസിയാന്‍ രാജ്യങ്ങളോട് താരതമ്യം ചെയ്യുമ്പോള്‍ ബ്രുനേയി(20ആം സ്ഥാനം) പാസ്പോര്‍ട്ട്‌ ഉള്ളവര്‍ക്ക് 136 രാജ്യങ്ങളിലേക്ക് വിസ് ആവശ്യമില്ലാതെ യാത്ര ചെയ്യാം.

തായ്ലന്‍ഡ്‌(55)ന് 72 രാജ്യങ്ങളും ഫിലിപ്പൈന്‍സ്(63)ന് 62 രാജ്യങ്ങളിലേക്കും ഇന്തോനേഷ്യ(69)യ്ക്ക് 56 രാജ്യങ്ങളിലേക്കും പ്രവേശിക്കാന്‍ വിസ ആവശ്യമില്ല. വിയറ്റ്നാമും കംബോടിയയും(രണ്ടും 74) പാസ്പോര്‍ട്ടുകള്‍ക്ക് 51 രാജ്യങ്ങളിലേക്ക് അനുമതി ഉണ്ട്.

മുന്‍പിലെത്തിയ ജെര്‍മനിക്കും  സ്വീഡനും വിസയില്ലാതെ 158 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനാകുന്ന പാസ്സ്പോര്‍ട്ട് ആണുള്ളത്. കഴിഞ്ഞ വര്‍ഷം അമേരിക്കയും ബ്രിട്ടനുമായിരുന്നു ആദ്യ സ്ഥാനങ്ങള്‍ പിടിച്ചടക്കിയത്. എന്നാല്‍ ഇത്തവണ അവ നാലും രണ്ടും സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x