Currency

പാസ്പോര്‍ട്ടിന് ഇനി മുതല്‍ ജനന സര്‍ട്ടിഫിക്കറ്റ് വേണ്ട

സ്വന്തം ലേഖകന്‍Monday, July 24, 2017 11:56 am

ന്യൂഡല്‍ഹി: പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ ഇനി മുതല്‍ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല. പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയടക്കം എട്ടു രേഖകള്‍ സമര്‍പ്പിച്ചാല്‍ മതി. പുതിയ തീരുമാനം കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു.

Nomination online for 12th Garshom International Awards click here

നേരത്തെ 1989 ജനുവരി 26നു ശേഷം ജനിച്ച എല്ലാ ഇന്ത്യന്‍ പൗരന്മാരും പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ ജനനസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും സമര്‍പ്പിക്കണമായിരുന്നു. ഈ വ്യവസ്ഥയാണ് ലഘൂകരിച്ച് ജനന സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കിയിരിക്കുന്നത്.

ഇനി മുതല്‍ ജനനത്തീയതി രേഖപ്പെടുത്തിയിട്ടുള്ള ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ ഐഡി കാര്‍ഡ്, എല്‍ഐസി പോളിസി ബോണ്ട് തുടങ്ങിയവയില്‍ ഏതെങ്കിലും രേഖ സമര്‍പ്പിച്ചാല്‍ മതിയാകും. പുതിയ വ്യവസ്ഥകള്‍ ഉടന്‍ നടപ്പിലാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x