Currency

ഒരു മി​നി​റ്റി​ൽ വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്​​റ്റി​ക്​ കു​പ്പി​ക​ൾ 10 ല​ക്ഷം

Tuesday, July 4, 2017 4:13 am

ലണ്ടൻ: ലോകം നേരിടാൻ പോകുന്ന വിപത്തിന്റെ ഭീകരത ചൂണ്ടിക്കാട്ടി പരിസ്ഥിതിപ്രവർത്തകർ. ഒരു മിനിറ്റിൽ ഭൂമിയിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളുടെ എണ്ണം 10 ലക്ഷം. 2021 ഒാടെ 20 ശതമാനം വർധിച്ചു 12 ലക്ഷത്തിലേക്കു എത്തുമെന്നും പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പു നൽകുന്നു. ഉപയോഗിക്കുക, വലിച്ചെറിയുക എന്ന തരത്തിലുള്ള ആഗോള സംസ്കാരം വളർന്നുവന്നതാണ് ഇൗ ഭീഷണിയുടെ മൂലകാരണം. 2016ൽ ലോകത്താകമാനം 48,000 കോടി പ്ലാസ്റ്റിക് കുപ്പികളാണ് വിറ്റഴിഞ്ഞത്. ഇവയിൽ ഭൂരിഭാഗവും കുടിവെള്ളക്കുപ്പികളായിരുന്നു. 2021 ആകുമ്പോൾ പ്ലാസ്റ്റിക് കുപ്പികളുടെ വില്പന 58,330 കോടിയായി വർധിക്കുമെന്നും കണക്കാക്കുന്നു. ലോകത്ത് ഒാരോ സെക്കൻഡിലും 20,000 പ്ലാസ്റ്റിക് കുപ്പികൾ നിർമിക്കുന്നുണ്ടെന്നാണ് കണക്ക്.

പ്ലാസ്റ്റിക് കുപ്പികളുടെ പുനരുപയോഗ നിരക്ക് വളരെ താഴയാണ്. 2016 ൽ 7% കുപ്പികൾ മാത്രമാണ് പുനരുപയോഗയോഗ്യമാക്കിയത്. ഉപയോഗിക്കുന്ന കുപ്പികളിൽ കൂടുതലും ചപ്പുചവറുകൾക്കിടയിലേക്കോ ജലാശയത്തിലോ വലിച്ചെറിയുന്ന ശീലമാണ് മനുഷ്യർ പിന്തുടരുന്നത്.

12th Garshom International Awards online nomination Click here

എലൻ മക് ആർഥർ ഫൗണ്ടേഷന്റെ കണക്കുകൾ പ്രകാരം സമുദ്രങ്ങളിലേക്ക് പ്രതിവർഷം 50 ലക്ഷത്തിനും 130 ലക്ഷത്തിനുമിടയിൽ പ്ലാസ്റ്റിക് മാലിന്യമെത്തുന്നുണ്ടെന്നാണ്. ഇവയിൽ ഭൂരിഭാഗവും കടൽപക്ഷികളും മത്സ്യങ്ങളും മറ്റു കടൽ ജീവികളും ഭക്ഷണമാക്കുന്നു. 2050 തോടെ സമുദ്രങ്ങളിൽ മത്സ്യസമ്പത്തിനെക്കാൾ കൂടുതൽ പ്ലാസ്റ്റിക് മാലിന്യം ഉണ്ടാകുമെന്നും ഫൗണ്ടേഷൻ മുന്നറിയിപ്പു നൽകുന്നു.

മനുഷ്യന്റെ ഭക്ഷ്യശൃംഖലയിലേക്കും പ്ലാസ്റ്റിക് കടന്നുകയറ്റം നടത്തിയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്ലാസ്റ്റിക് കഷണങ്ങൾ അകത്താക്കുന്ന കടൽ മത്സ്യങ്ങൾ മനുഷ്യൻ ഭക്ഷിക്കുന്നതിലൂടെ പ്ലാസ്റ്റിക് മനുഷ്യശരീരത്തിലും എത്തിപ്പെടുന്നു.

ഉപയോഗിച്ച് വലിച്ചെറിയുന്നതിനുപകരം പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ പുനരുപയോഗം ശീലമാക്കിയാലേ ഇതിനൊരു പരിധി വരെ പരിഹാരം കാണാൻ കഴിയൂ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x