Currency

പ്ലാസ്റ്റിക് കുപ്പികളുടെ ഗുണനിലവാരം; അടിയന്തിര നടപടികളുമായി കുവൈത്ത്

സ്വന്തം ലേഖകന്‍Tuesday, August 27, 2019 6:30 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്ലാസ്റ്റിക് കുപ്പികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനു അടിയന്തിര നടപടികളുമായി വാണിജ്യ വ്യവസായ മന്ത്രാലയം. ഉപയോഗത്തിലിരിക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകളുടെ സാമ്പിളുകള്‍ പരിശോധനക്കയക്കുമെന്നും ആരോഗ്യത്തിനു ഹാനികരമാണെന്ന് കണ്ടെത്തിയാല്‍ വിപണിയില്‍നിന്ന് പിന്‍വലിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

രാജ്യത്തെ മാര്‍ക്കറ്റുകളില്‍ ഉപയോഗിച്ചുവരുന്ന ചില പ്ലാസ്റ്റിക് കുപ്പികള്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് വാണിജ്യ വ്യവസായ വകുപ്പിന്റെ നടപടി. ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ വകുപ്പിന് കീഴിലുള്ള ലബോട്ടറിയിലാണ് പ്ലാസ്റ്റിക് കുപ്പികളുടെ ഗുണനിലവാര പരിശോധന നടത്തുക.

ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഹാനികരമായ കുപ്പികളിലും പ്ലാസ്റ്റിക് കണ്ടെയ്നറുകളിലും വെള്ളമോ ഭക്ഷണ പദാര്‍ത്ഥങ്ങളോവില്‍ക്കാന്‍ അനുവദിക്കില്ലെന്നും ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ 138 എന്ന ഹോട്ട്ലൈന്‍ നമ്പര്‍ വഴിയോ വാണിജ്യ മന്ത്രലായത്തിന്റെ വെബ്സൈറ്റ് വഴിയോ വിവരമറിയിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x