ഖത്തറിലെ ഷെയ്ഖ് തനി അബ്ദുല്ലാ ഫൌണ്ടേഷന്‍ ഫോര്‍ ഹ്യുമാനിട്ടേറിയന്‍ സര്‍വീസസും തുര്‍ക്കിയിലെ ഹ്യുമാനിട്ടേറിയന്‍ റിലീഫ് ഫൌണ്ടേഷനും ചേര്‍ന്നാണ് യുദ്ധ ബാധിത സിറിയയിലേക്ക് 250 ടണ്‍ ധാന്യം സഹായം നല്‍കിയത്
ഖത്തറിലെ ഷെയ്ഖ് തനി അബ്ദുല്ലാ ഫൌണ്ടേഷന്‍ ഫോര്‍ ഹ്യുമാനിട്ടേറിയന്‍ സര്‍വീസസും തുര്‍ക്കിയിലെ ഹ്യുമാനിട്ടേറിയന്‍ റിലീഫ് ഫൌണ്ടേഷനും ചേര്‍ന്നാണ് യുദ്ധ ബാധിത സിറിയയിലേക്ക് 250 ടണ്‍ ധാന്യം സഹായം നല്‍കിയത്.
തുര്‍ക്കിയുടെ ദക്ഷിണ അതിര്‍ത്തിയില്‍ നിന്നും 50 ട്രക്കുകള്‍ അടങ്ങുന്ന സംഘം സാധങ്ങള്‍ എത്തിക്കാന്‍ സിറിയയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് ഐ.എച്ച്.എച്ച്. സെക്രെട്ടറി ജനറല്‍ യാവുസ് ഡീദ് പറഞ്ഞു.
കഴിഞ്ഞ മാസം യു.എന്‍ വഴി സഹായമെത്തിക്കാന്‍ പുറപ്പെട്ട ഒരു സംഘം ആക്രമിക്കപ്പെട്ടിരുന്നു. 275,000 പേര്‍ക്ക് സഹായം ആവശ്യമുള്ളപ്പോഴാണ് ഈ സംഭവം.
പടിഞ്ഞാറ് ആലപ്പോയിലെ യുറുമില്‍ നടന്ന ആക്രമണത്തില്‍ സിറിയന്‍ അറബ് റെഡ് ക്രെസെന്‍റ് തലവന്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടൊപ്പം 31 ട്രക്കുകളിലായി സഹായം നല്‍കുന്ന ജീവനക്കാരും ഡ്രൈവറുമുള്‍പ്പെടുന്നവരും മരിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.