ഷെയ്ഖ് തനി ബിന്‍ അബ്ദുള്ള ഫൌണ്ടേഷന്‍ ഫോര്‍ ഹ്യുമാനിട്ടേറിയന്‍ സര്‍വീസെസ്ന്‍റെ നേതൃത്വത്തിലാണ് നിര്‍ധനര്‍ക്ക് ഇറച്ചി ദാനം ചെയ്തത്.
ആര്‍.എ.എഫ് നല്‍കുന്ന ബലിയിറച്ചി 42 രാജ്യങ്ങളിലായി ഏതാണ്ട് 367,000 പേര്‍ക്ക് ലഭിച്ചു. ഷെയ്ഖ് തനി ബിന്‍ അബ്ദുള്ള ഫൌണ്ടേഷന്‍ ഫോര്‍ ഹ്യുമാനിട്ടേറിയന്‍ സര്‍വീസെസ്ന്‍റെ നേതൃത്വത്തിലാണ് നിര്‍ധനര്‍ക്ക് ഇറച്ചി ദാനം ചെയ്തത്.
ഈ സംരംഭത്തിലൂടെ വിധവകളും അനാധരുമടക്കം നിരവധി ആളുകള്‍ക്ക് പ്രയോജനമുണ്ടായി. 21 ആഫ്രിക്കന്‍ രാജ്യങ്ങളും 16 ഏഷ്യന്‍ രാജ്യങ്ങളും അഞ്ചു യൂറോപ്പ്യന്‍ രാജ്യങ്ങളും ഇതില്‍ പങ്കാളികളായി. ഇവിടെ നിന്നുമുള്ള ആര്‍.എ.എഫ്. ന്‍റെപ്രാദേശിക പങ്കാളികള്‍ വഴിയാണ് ഇത് സാധ്യമാക്കിയത്.
ഇതിനു വേണ്ടി പ്രാദേശിക പങ്കാളികള്‍ ആവശ്യക്കാരുടെ കണക്കുകളെടുത്ത് മൃഗങ്ങളെ അറുക്കുകയായിരുന്നു. രാഷ്ട്രീയ പാരിസ്ഥിതിക പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ ഈദ് നാളിലെങ്കിലും മുസ്ലിമുകളുടെ മുഖത്ത് പുഞ്ചിരി നിറയ്ക്കാനായിരുന്നു ഈ ശ്രമം.
എത്യോപ്പ്യ, സുഡാന്‍, സൊമാലിയ, മലാവി, മൊറോക്കോ, സെനഗല്‍, കെനിയ, മാലി, ടാന്‍സാനിയ, തുടങ്ങിയവ ഈ ദാനത്തിന് അര്‍ഹരായ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നു. ഏഷ്യന്‍ രാജ്യങ്ങളില്‍ സിറിയക്കാണ് ഏറ്റവുമധികം സഹായം ലഭിച്ചത്. മാസം സിറിയയിലൊട്ടാകെ വിതരണം ചെയ്തിരുന്നു. ജോര്‍ദാന്‍, ലെബനന്‍, തുര്‍ക്കി, എന്നിവിടങ്ങളിലെ സിറിയന്‍ അഭയാര്‍ഥികള്‍ക്കും ഇത് ലഭ്യമായി. ഇറാഖി അഭയാര്‍ഥികള്‍ക്കും പ്രകൃതിദുരന്തമുണ്ടായ ഫിലിപ്പൈനിലും മ്യാന്മാരിലെയും യെമനിലെയും പാവപ്പെട്ടവര്‍ക്കും ബലിയിറച്ചി ലഭിച്ചു.
ഇന്ത്യ, പാകിസ്ഥാന്‍, ഇന്തോനേഷ്യ, കമ്പോഡിയ, ശ്രീലങ്ക, കസാക്കിസ്ഥാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലുല്ലവര്‍ക്കും ഇത് കിട്ടി. ബോസ്നിയ, ഉക്രൈന്‍, അല്ബാനിയ, തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലെയും പാവപ്പെട്ടവര്‍ക്കും ബാലിയിറച്ചി ലഭിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.