
മക്ക: മക്ക- മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന അല്‍ ഹറൈമന്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് പുതിയ സമയ ക്രമം. ജനുവരി പത്തു മുതല്‍ ട്രെയിന്‍ സമയത്തില്‍ മാറ്റം വരും. വ്യാഴം മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളിലായിരിക്കും സര്‍വ്വീസ് നടത്തുക. മക്കയില്‍ നിന്നും മദീനയില്‍ നിന്നും നാല് വീതം ട്രെയ്നുകള്‍ ഒരേ സമയം യാത്ര തുടങ്ങും.
രാവിലെ 8 മണിക്ക് ഇരു ഭാഗങ്ങളില്‍ നിന്നും ആദ്യ ട്രെയ്ന്‍ യാത്ര ആരംഭിക്കും. ഉച്ചക്ക് 12, വൈകുന്നേരം 3.15, 7 മണിക്കുമാണ് തുടര്‍ന്നുള്ള ട്രെയ്നുകള്‍. രാവിലെ 8 മണിക്ക് മക്കയില്‍ നിന്ന് യാത്ര ആരംഭിക്കുന്ന ആദ്യ ട്രെയ്നിനും വൈകിട്ട് 7 മണിക്ക് പുറപ്പെടുന്ന അവസാന ട്രെയ്നിനും മാത്രമാണ് മുഴുവന്‍ സ്റ്റേഷനുകളിലും സ്റ്റോപ്പുകള്‍.
രണ്ടാമത്തെ ട്രെയ്നിന് റാബഗില്‍ സ്റ്റോപ്പില്ല. മക്കയില്‍ നിന്ന് പുറപ്പെടുന്ന മൂന്നാമത്തെ ട്രെയ്ന്‍ മദീനയില്‍ മാത്രമേ നിറുത്തൂ. പക്ഷേ, മദീനയില്‍ നിന്ന് പുറപ്പെടുന്ന എല്ലാ ട്രെയ്നുകള്‍ക്കും ജിദ്ദയില്‍ സ്റ്റോപ്പുണ്ട്. മക്കയില്‍ നിന്ന് മദീനയിലേക്ക് എക്കണോമി ക്ലാസില്‍ 150 റിയാലും ബിസിനസ്സ് ക്ലാസില്‍ 250 റിയാലുമാണ് നിലവിലെ ടിക്കറ്റ് നിരക്ക്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.