
മക്ക: ഹജ്ജിനോടനുബന്ധിച്ച് അല്‍ ഹറമൈന്‍ അതിവേഗ ട്രെയിന്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചു. നിലവിലുള്ള 64 സര്‍വീസുകള്‍ 80 സര്വീസുകളാക്കിയാണ് ഉയര്‍ത്തിയത്. ട്രെയിനിന്റെ വേഗത ഇപ്പോള്‍ മണിക്കൂറില്‍ 210 കിലോമീറ്ററാക്കിയും വര്‍ധിപ്പിച്ചു. ഇതോടെ മക്കക്കും മദീനക്കിടയിലെ 450 കിലോ മീറ്റര്‍ ദൂരം തീര്‍ത്ഥാടകര്‍ക്ക് രണ്ടേ കാല് മണിക്കൂര്‍ കൊണ്ട് സഞ്ചരിക്കാം.
13 ബോഗികളായി 417 സീറ്റുകളാണ് ഒരു ട്രെയിനില്‍. ബിസിനസ് എക്കോണമി എന്നിങ്ങിനെ ക്ലാസുകള്‍. ലോകത്ത് ഏറ്റവും വേഗമേറിയ പത്ത് ട്രെയിനുകളുടെ പട്ടികയിലുണ്ട് ഹറമൈന്‍ ട്രെയിന്‍. മണിക്കൂറില്‍ പരമാവധി 300 കി.മീ വേഗത്തില്‍ സഞ്ചരിക്കാനാകുമെങ്കിലും ഹറമൈന്‍ ട്രെയിനിന് സുരക്ഷ കണക്കിലെടുത്ത് ഘട്ടം ഘട്ടമായാണ് വേഗത വര്‍ധിപ്പിക്കുന്നത്. ആഗസ്ത് 18 വരെയാണ് പുതിയ സര്‍വീസുകള്‍. മക്ക, ജിദ്ദ, മദീന എന്നിക്കൊപ്പം ജിദ്ദ വിമാനത്താവളത്തിലും സ്റ്റേഷനുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.