Currency

മക്ക – മദീന അല്‍ ഹറമൈന്‍ ട്രെയിന്‍ സര്‍വീസിന് വന്‍ സ്വീകാര്യത

സ്വന്തം ലേഖകന്‍Saturday, October 13, 2018 7:51 pm

റിയാദ്: സൗദിയിലാരംഭിച്ച അല്‍ ഹറമൈന്‍ ട്രെയിന്‍ സര്‍വീസിന് വന്‍ ജന സ്വീകാര്യത. പുണ്യനഗരങ്ങളായ മക്കയിലേക്കും മദീനയിലേക്കും നിരവധി യാത്രക്കാരാണ് ട്രെയിന്‍ സര്‍വീസ് തിരഞ്ഞെടുത്തിരിക്കുന്നത്. വളരെ മികച്ച സൗകര്യങ്ങളും സമയ ദൈര്‍ഘ്യം കുറഞ്ഞ യാത്രയുമാണ് സര്‍വീസിന്റെ പ്രത്യേകതകള്‍. യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങളാണ് ട്രെയിനിനകത്തും സ്റ്റേഷനുകളിലും ഒരുക്കിയിരിക്കുന്നത്.

യാത്രക്കാരെ സ്വീകരിക്കുന്നതിലും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിലും റെയില്‍വേ ഉദ്യോഗസ്ഥരും മികച്ച സേവനങ്ങളാണ് നല്‍കുന്നത്. ട്രെയിനിനകത്തു പ്രവര്‍ത്തിക്കുന്ന ലഘു ഭക്ഷണശാല ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്പെടുന്നു. മക്ക സ്റ്റേഷനിലെത്തുന്ന തീര്‍ഥാടര്‍ക്കും മറ്റും മസ്ജിദുല്‍ഹറാമിലേക്കും തിരിച്ചും ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്. സര്‍വീസിനെക്കുറിച്ച് അഭിപ്രായങ്ങള്‍ ആരാഞ്ഞുകൊണ്ടു സ്റ്റേഷനുകളില്‍ ഒരുക്കിയ വലിയ ക്യാന്‍വാസില്‍ സൗദി ഭരണാധികള്‍ക്കുള്ള അഭിനന്ദനപ്രവാഹമാണ് രേഖപ്പെടുത്തപ്പെട്ടവയിലധികവും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x