റിയാദ്: സാമൂഹ്യമാധ്യമങ്ങളിലൂടെ വാണിജ്യ താല്‍പര്യങ്ങളുണര്‍ത്തുന്ന പോസ്റ്റുകളും വാര്‍ത്തകളും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത് തടഞ്ഞുകൊണ്ട് സൗദി സര്‍ക്കാര്‍ ഉത്തരവിറക്കി. സോഷ്യല്‍ മീഡിയിയിലൂടെ പ്രചരിപ്പിക്കുന്ന ചില വിവരങ്ങള്‍ രാജ്യത്ത് നിലനില്‍ക്കുന്ന മൂല്യങ്ങള്‍ക്കെതിരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നീക്കം. ഇക്കാര്യത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതിനായി പ്രത്യേകം നിയമാവലി കൊണ്ടുവരാന്‍ സൗദി വിവരസാങ്കേതിക മന്ത്രാലയം തീരുമാനീച്ചു.
ഈ നിയമാവലി പ്രകാരം സമൂഹ്യ മാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതുമായ വിവരങ്ങള്‍ രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് അനുസരിച്ചുള്ളതായിരിക്കണം. വാണിജ്യ താല്‍പര്യങ്ങളുണര്‍ത്തുന്ന പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് പ്രത്യേക ലൈസന്‍സ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തും. നിയമം ലംഘിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.