ദുബായ്: സമൂഹമാധ്യമം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന മുന്നറിയിപ്പുമായി ദുബായ് പൊലിസ്. നിയമവിരുദ്ധമായ പോസ്റ്റുകള്‍ക്കും കമന്റുകള്‍ക്കും വലിയ തുക പിഴ ഈടാക്കുമെന്ന് പൊലീസ് അറിയിച്ചു. സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന പ്രവണത കൂടിയ സാഹചര്യത്തിലാണ് നടപടി.
കുറ്റക്കാര്‍ക്ക് പത്ത് ലക്ഷം ദിര്‍ഹത്തോളം അഥവാ 2 കോടിയോളം രൂപ വരെ ഫൈനും തടവും ശിക്ഷയായി ലഭിക്കും. രണ്ടര ലക്ഷം ദിര്‍ഹം മുതലാണ് ഫൈന്‍ ചുമത്തുക. ഏഴു വര്‍ഷം വരെ തടവും ലഭിക്കും. മതപരമായ മുദ്രകള്‍, ഇസ്ലാം മതവുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെ ദുരുപേയാഗം, ആചാരങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ എന്നിവ പോസ്റ്റ് ചെയ്താല്‍ ശിക്ഷ ലഭിക്കും.
അപകീര്‍ത്തികരമായ കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യരുത്. അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുടെ വിവരങ്ങള്‍ കൈമാറണമെന്നും ദുബായ് പൊലിസ് നിര്‍ദേശിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.