തീവ്രവാദം, അശ്ലീലം, മതനിന്ദ തുടങ്ങിയവയുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ രഹസ്യാന്വേഷണ വിഭാഗവും പോലീസും നിരീക്ഷിക്കുകയും നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ പിടികൂടുകയും ശിക്ഷ ലഭിക്കുന്നതുമാണ്.
റിയാദ്: സൗദിയില്‍ സമൂഹമാധ്യമങ്ങള്‍ പോലീസ് നിരീക്ഷണത്തില്‍. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിഡിയോകളും നിരീക്ഷിക്കും. തീവ്രവാദം, അശ്ലീലം, മതനിന്ദ തുടങ്ങിയവയുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ രഹസ്യാന്വേഷണ വിഭാഗവും പോലീസും നിരീക്ഷിക്കുകയും നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ പിടികൂടുകയും ശിക്ഷ ലഭിക്കുന്നതുമാണ്. ഇന്റര്‍നെറ്റ് കണക്ഷന്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തിയുടെ ഇഖാമ (താമസാനുമതി രേഖ) നമ്പര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടുന്നത്. ഫേസ്ബുക്കില്‍ അശ്ലീല വീഡിയോ പങ്കുവച്ച കുറ്റത്തിന് മലസ് ജയിലില്‍ ശിക്ഷ അനുഭവിക്കുകയായിരുന്ന മലയാളി യുവാവ് കഴിഞ്ഞ ആഴ്ച ജയില്‍ മോചിതനായിരുന്നു.
ഫേസ്ബുക്കില്‍ അശ്ലീല വീഡിയോ പങ്കുവച്ചുവെന്ന കുറ്റത്തിന് ഒരു മാസം മുമ്പാണ് ഇയാള്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയിലായത്. തുടര്‍ന്ന് നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നീക്കത്തിനിടെ വിഷയത്തില്‍ സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെടുകയും ജയില്‍ മോചനത്തിന് വഴി തുറക്കുകയുമായിരുന്നു.
നേരത്തെ ഇന്റര്‍നെറ്റ് കണക്ഷനെടുത്ത് താമസ സ്ഥലത്ത് വൈഫൈ പങ്കുവച്ച ഇന്ത്യക്കാരനും പിടിക്കപ്പെട്ടിരുന്നു. വൈഫൈ ഉപയോഗിച്ച് മറ്റാരോ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി വീഡിയോ പങ്കുവെക്കുകയായിരുന്നു. എന്നാല്‍ പോലീസ് അന്വേഷിച്ചെത്തിയപ്പോഴാണ് ഇയാള്‍ കാര്യമറിയുന്നത്. ഇഖാമ നമ്പര്‍ ക്വേന്ദീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. വ്യാജ ഫേസ്ബുക്ക് ഐഡി ഉപയോഗിച്ചാലും പൊലീസിന്റെ പിടിവീഴും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.