Currency

സൗദിയില്‍ സ്വദേശിവത്കരണം ശക്തമായി പുരോഗമിക്കുന്നു

സ്വന്തം ലേഖകന്‍Wednesday, May 16, 2018 11:12 am

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ സ്വദേശിവത്കരണം ശക്തമായി പുരോഗമിക്കുന്നു. ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ഫണ്ട് അഥവാ ഹദഫ പുറത്ത് വിട്ട പുതിയ നിയമനങ്ങളുടെ കണക്ക് പ്രകാരം ഈ വര്‍ഷം ആദ്യ നാലു മാസത്തിനകം നാല്‍പതിനായിരം ജോലികളില്‍ പുതുതായി സൗദി യുവതീ യുവാക്കള്‍ പ്രവേശിച്ചു.

തൊഴില്‍ തേടുന്നവരെയും ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന ഉദ്യോഗാര്‍ഥികളെയും സഹായിക്കാന്‍ നിലവില്‍ പദ്ധതികളുണ്ട്. ഇവ മുഖേനയാണ് ഇത്രയും പേര്‍ ജോലിയില്‍ പ്രവേശിച്ചതെന്ന് ഹദഫ് വക്താവ് ഖാലിദ് അബൈല്‍ഖൈല്‍ പറഞ്ഞു. തൊഴില്‍ മേഖലയിലെ സൗദിവത്കരണത്തിന് സഹായം നല്‍കുകയാണ് ഹദഫ്. പാര്‍ട് ടൈം ജോലി നല്‍കുന്ന പദ്ധതിയും ഇതിനു കീഴിലുണ്ട്. ഒപ്പം സ്വയംസംരംഭക പദ്ധതികളും. വിഷന്‍ 2030ന്റെ ഭാഗമാണ് പദ്ധതികള്‍ എന്ന് വക്താവ് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x