2020 ഡിസംബര്‍ മൂന്നു മുതല്‍ അഞ്ചുവരെ ഒമാനില്‍ നടക്കുന്ന മൂന്നാം സാഹസിക മാരത്തണിന് ജനുവരി ആറു മുതല്‍ അപേക്ഷകള്‍ സ്വീകരിക്കും. മിഡില്‍ ഈസ്റ്റില്‍ ഒമാനില്‍ മാത്രം നടക്കുന്ന സാഹസിക മാരത്തണ്‍ ഏറെ സവിശേഷതകള്‍ നിറഞ്ഞതാണ്. 74 രാജ്യങ്ങളില്‍നിന്ന് 2000ത്തിലധികംപേര്‍ പങ്കാളികളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.